Advertisment

യുവാക്കളും കൈവിട്ടത് ധോനിയെ ഏറെ വേദനിപ്പിച്ചിട്ടുണ്ടാവുമെന്ന് സെവാഗ്

New Update

ഡല്‍ഹി: യുവാക്കളും കൈവിട്ടത് ധോനിയെ ഏറെ വേദനിപ്പിച്ചിട്ടുണ്ടാവുമെന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. മുംബൈക്കെതിരായ തോല്‍വി ഏറെ നാള്‍ ചെന്നൈയെ വേട്ടയാടുമെന്നും സെവാഗ് പറഞ്ഞു.

Advertisment

publive-image

യുവാക്കളെ പരീക്ഷിച്ചിട്ടും അവര്‍ നിരാശപ്പെടുത്തിയത് ധോനിയെ കൂടുതല്‍ വേദനിപ്പിച്ചിട്ടുണ്ടാവും. അവര്‍ കുറച്ചെങ്കിലും റണ്‍സ് കണ്ടെത്തി കൂടുതല്‍ സമയം ക്രീസില്‍ നിന്ന് ടൂര്‍ണമെന്റിന്റെ രുചി അറിയണമായിരുന്നു. യുവതാരങ്ങള്‍ ടീമിന്റെ ടോട്ടല്‍ 140-150ലേക്ക് എത്തിച്ചിരുന്നു എങ്കില്‍ അത് ധോനിയെ തൃപ്തിപ്പെടുത്തിയാനെ. എങ്ങനെയാണ് ഇവിടെ നിന്നും ചെന്നൈ തിരിച്ചു വരുന്നത് എന്ന് കാണാന്‍ ആകാംക്ഷയിലാണെന്നും സെവാഗ് പറഞ്ഞു.

ഓപ്പണിങ്ങില്‍ സാം കറാനെ മാറ്റി ഡുപ്ലസിസിനൊപ്പം രുതുരാജ് ഗയ്കവാദിനെയാണ് ധോനി ഇറക്കിയത്. ജഗദീഷന്‍ മൂന്നാം സ്ഥാനത്തും ഇറങ്ങി. എന്നാല്‍ ന്യൂബോളില്‍ ബോള്‍ട്ടും ബൂമ്രയും നിറഞ്ഞാടിയതോടെ മൂന്ന് റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിന് ഇടയില്‍ നാല് വിക്കറ്റാണ് ചെന്നൈക്ക് നഷ്ടമായത്.

വാലറ്റത്തെ കൂട്ടുപിടിച്ച് സാം കറാന്‍ നടത്തിയ ചെറുത്ത് നില്‍പ്പാണ് ചെന്നൈയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് ആണ് ചെന്നൈ സ്‌കോര്‍ ചെയ്തത്. 46 പന്തുകള്‍ ശേഷിക്കെ വിക്കറ്റ് നഷ്ടമില്ലാതെ മുംബൈ ലക്ഷ്യം കണ്ടു. 37 പന്തില്‍ നിന്ന് ആറ് ഫോറും അഞ്ച് സിക്‌സും പറത്തിയ ഇഷാന്‍ കിഷനാണ് മുംബൈയുടെ ജയം വേഗത്തിലാക്കിയത്.

sports news veerendar sewag
Advertisment