Advertisment

വെളിയം ഭാര്‍ഗ്ഗവന്‍ അതുല്യ കമ്മ്യൂണിസ്റ്റ് നേതാവ്.

author-image
admin
New Update

ദമ്മാം : കേരള സമൂഹത്തെ പുരോഗമനപരമായി വളര്‍ത്തുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ച അതുല്യ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വെളിയം ഭാര്‍ഗ്ഗവന്‍ : നവയുഗം

ദമ്മാം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയും, മുൻ എം.എൽ.എയും, മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവുമായിരുന്ന സ: വെളിയം ഭാർഗ്ഗവൻ ഓര്‍മയായിട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയിൽ, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി, ദമ്മാം ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഹാളിൽ വെച്ച് അനുസ്മരണയോഗം സംഘടിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബൻസി മോഹൻ.ജി അനുസ്മരണ പ്രഭാഷണം നടത്തി.

Advertisment

publive-image

കേരള സമൂഹത്തെ പുരോഗമനപരമായി വളര്‍ത്തുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ച അതുല്യ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വെളിയം ഭാര്‍ഗ്ഗവന്‍ എന്ന് അദ്ദേഹം പറഞ്ഞു. മികച്ച പ്രാസംഗികൻ, സംഘാടകൻ, സാമാജികൻ, തൊഴിലാളി നേതാവ് എന്നീ നിലകളിൽ വെളിയം ഭാർഗ്ഗവൻ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. 1957ലും, 1960ലും എം.എൽ.എ ആയിരുന്ന അദ്ദേഹം, തുടർന്ന് പാര്‍ലിമെന്ററി സ്ഥാനമാനങ്ങളില്‍ നിന്ന് വിട്ടുനിന്ന്, പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജീവിതം പൂർണ്ണമായും സമർപ്പിയ്ക്കുകയായിരുന്നു. സി.പി.ഐ കേരള സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ശക്തമായ സംഘടനാപാടവവും നേതൃത്വശേഷിയും പ്രകടിപ്പിച്ച നിസ്വാര്‍ത്ഥനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം.

ആത്മീയതയുടെ പാതയില്‍ നിന്ന് വിപ്ലവരംഗത്തേക്ക് വന്ന വെളിയം ഭാര്‍ഗ്ഗവന്‍ മികച്ച സംഗീതാസ്വാദകന്‍ കൂടിയായിരുന്നു. ശാസ്ത്രീയ സംഗീതം കേള്‍ക്കുന്നതിലുള്ള താത്പര്യം അവസാന നാള്‍ വരെ അദ്ദേഹം പുലര്‍ത്തി. ലാളിത്യവും, സത്യസന്ധതയും, ആദർശനിഷ്‌ഠയും പുലർത്തിയ ആ ജീവിതം എല്ലാ പൊതുപ്രവർത്തകർക്കും ഒരു മികച്ച മാതൃകയാണ്.

നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ സാജൻ കണിയാപുരം, ശ്രീകുമാർ വെള്ളല്ലൂർ, അരുൺ ചാത്തന്നൂർ, ഷിബു കുമാർ, ഉണ്ണി പൂച്ചെടിയൽ, ഗോപകുമാർ, ബിജു വർക്കി, നിസ്സാം കൊല്ലം, എന്നിവർ പങ്കെടുത്തു.സഹീർഷ സ്വാഗതവും, ഹനീഫ വെളിയംകോട് നന്ദിയും പറഞ്ഞു.

Advertisment