Advertisment

ശക്തിയുള്ളവരുടെ മുന്നില്‍ നിയമം വഴിമാറുക സ്വാഭാവികം’; ബിഷപ്പ് കേസില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍

New Update

കൊല്ലം: ശക്തിയുള്ളവരുടെ മുന്നില്‍ നിയമം വഴിമാറുക സ്വാഭാവികമെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെക്കുറിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. സാധാരണക്കാരായിരുന്നുവെങ്കില്‍ അറസ്റ്റ് ചെയ്യുമായിരുന്നു. കന്യാസ്തീകളുടെ സമരത്തെക്കുറിച്ച് എസ്എന്‍ഡിപി യോഗത്തിന് പ്രത്യേകിച്ച് അഭിപ്രായമില്ലെന്നും വെള്ളാപ്പള്ളി കൊല്ലത്ത് പറഞ്ഞു .

Advertisment

publive-image

അതേസമയം കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവസഭയെ മോശപ്പെടുത്താനുള്ള ശ്രമമെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചത്. എല്ലാ വൈദികരും മോശക്കാരെന്ന് വരുത്താന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നു.

ഹിന്ദുരാഷ്ട്രത്തിനായി വാദിക്കുന്ന ഇവരുടെ ഉദ്ദേശ്യം തിരിച്ചറിയണം. കന്യാസ്ത്രീകളുടെ സമരത്തെ ഇക്കൂട്ടര്‍ സര്‍ക്കാരിനെതിെര തിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും ജാതിയും മതവും നോക്കാതെ ഇടതുസര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Advertisment