Advertisment

ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങിവന്ന അനുഷ്കയെ കാറില്‍ കയറിയ ഉടന്‍ കൊഹ്‌ലി വാരിപ്പുണരുന്ന ചിത്രങ്ങള്‍ വൈറലായി . ഭാര്യയെ സ്വീകരിക്കാന്‍ കൊഹ്‌ലി വിമാനത്താവളത്തില്‍ കാത്ത് നിന്നു

New Update

publive-image

Advertisment

ആഴ്ചകളായി അനുഷ്‌ക സുയദാഗാ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്ന ഭാര്യ അനുഷ്കയെ സ്വീകരിക്കാന്‍ തിരക്കുകള്‍ മാറ്റി വച്ചു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വീരാട് കോഹ്‌ലി വിമാനത്താവളത്തില്‍ എത്തി.

അനുഷ്‌കയുടെ വരവും കാത്ത് ഏറെ ആകാംഷയോടെയായിരുന്നു കോഹ്‌ലി വിമാനത്താവളത്തില്‍ കാത്തിരുന്നത്. ഒടുവില്‍ വന്ന് കാറില്‍ കയറിയ ഉടന്‍ അനുഷ്കയെ സന്തോഷം മറച്ചുവയ്ക്കാതെ പ്രണയപൂര്‍വ്വം കോഹ്‌ലി ആലിംഗനം ചെയ്തു.

publive-image

ഏറെ നാളുകള്‍ക്കു ശേഷം കണ്ടു മുട്ടിയതിന്റെ സന്തോഷം ഇരുവരുടെയും മുഖത്ത് ഉണ്ടായിരുന്നു. എന്തായാലും ഇരുവരുടെയും ആലിംഗന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

അനുഷ്‌ക നായികയായ പാരി കണ്ടതിനു ശേഷം ഭാര്യയെ അഭിനന്ദിച്ചു കൊണ്ടുള്ള കോഹ്‌ലിയുടെ ട്വീറ്റ് വാര്‍ത്തയായിരുന്നു. അടുത്ത കാലത്തു താന്‍ കണ്ട ഏറ്റവും മികച്ച ചിത്രം എന്നാണു പാരിയെക്കുറിച്ചു കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചത്. നിന്നെക്കുറിച്ച് എനിക്ക് അഭിമാനമാണ് എന്നും വീരാട് ട്വിറ്റില്‍ കുറിച്ചിരുന്നു.

publive-image

കോഹ്‌ലിയും അനുഷ്‌കയും എന്നും ആരാധകര്‍ക്കു പ്രിയപ്പെട്ട താരങ്ങളാണ്. സ്വപ്ന തുല്ല്യമായ വിവാഹം കഴിഞ്ഞ ഇരുവരും ജോലി തിരക്കുകളിലേയ്ക്കു കടന്നിരുന്നു.

cricket anushka veerad
Advertisment