Advertisment

സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ; യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ എത്തിയതില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറോട് വിശദീകരണം തേടി കസ്റ്റംസ്‌

New Update

publive-image

Advertisment

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. ജാമ്യം നല്‍കുന്നതിനെ കസ്റ്റംസ് എതിര്‍ത്തു.

അതേസമയം, യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ എത്തിയതില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറോട് കസ്റ്റംസ് വിശദീകരണം തേടി. ഓഗസ്റ്റ് 20നകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് അസി. കമ്മീഷണര്‍ എന്‍എസ് ദേവ് നോട്ടീസ് നല്‍കി.

കോണ്‍സുലേറ്റിന് നയതന്ത്ര ബാഗേജുകള്‍ വഴി സാധനങ്ങള്‍ കൊണ്ടുവരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനിടെ നല്‍കിയ ഇളവുകള്‍ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് രണ്ട് വര്‍ഷമായി യുഎഇ കോണ്‍സുലേറ്റ് അനുമതി തേടുകയോ സര്‍ക്കാര്‍ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം പറയുന്നു.

Advertisment