follow us

1 USD = 64.530 INR » More

As On 28-05-2017 14:47 IST

രാമന്റെ ഏദൻതോട്ടത്തിന്‍റെ മ്യൂസിക്കൽ ട്രൈലെർ റിലീസ് ചെയ്തു; കാണുക..

ഫിലിം ഡസ്ക് » Posted : 10/05/2017



കുഞ്ചാക്കോ ബോബനും അനു സിതാരയും നായിക നായകന്മാരാകുന്ന "രാമന്റെ ഏദൻതോട്ടം"ത്തിന്റെ അണിയറ പ്രവർത്തകർ മലയാള സിനിമയിൽ ആദ്യമായി ഒരു ചിത്രത്തിന്റെ മ്യൂസിക്കൽ ട്രൈലെർ ഒരുക്കിയിരിക്കുകയാണ്.

ഒന്നര മിനിറ്റ് ദൈർഖ്യമുള്ള ഈ വീഡിയോയിൽ സന്തോഷ് വര്‍മ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രേയാ ഘോഷാൽ, സൂരജ് സന്തോഷ്, രാജലക്ഷ്മി എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ Muzik247 (മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ പുതുമയാർന്ന ട്രൈലെർ ഇന്നലെ പുറത്തിറക്കിയത്.

രഞ്ജിത്ത് ശങ്കർ തിരകഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ജോജു ജോർജ്, രമേശ് പിഷാരടി, അജു വര്ഗ്ഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബിജിബാലാണ്. ഡ്രീംസ് എൻ ബിയോണ്ട് (Dreams N Beyond)ന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ നിർമിച്ചിട്ടുള്ള "രാമന്റെ ഏദൻതോട്ടം" മെയ് 12ന് തിയേറ്ററുകളിൽ എത്തും.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+