follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

മ്യൂസിക്247 ഒരു സിനിമാക്കാരനിലെ ഗാനങ്ങൾ റിലീസ് ചെയ്തു; കാണുക..

ഫിലിം ഡസ്ക് » Posted : 14/06/2017



മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, വിനീത് ശ്രീനിവാസൻ - രജിഷ വിജയൻ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന "ഒരു സിനിമാക്കാരൻ"ലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ നാല് ഗാനങ്ങൾക്കും ബിജിബാലാണ് ഈണം പകർന്നിരിക്കുന്നത്.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. ഒഴുകിയൊഴുകി
പാടിയത്: ഹരിചരൻ, ശ്വേത മോഹൻ
ഗാനരചന: റഫീഖ് അഹമ്മദ്
സംഗീതം: ബിജിബാൽ

2. കണ്ണാകെ
പാടിയത്: വിനീത് ശ്രീനിവാസൻ, ടീനു ടെല്ലൻസ്
ഗാനരചന: സന്തോഷ് വർമ്മ
സംഗീതം: ബിജിബാൽ

3. ചിറകുകളായി
പാടിയത്: അരുൺ അലട്ട്
ഗാനരചന: ഹരിനാരായണൻ ബി കെ
സംഗീതം: ബിജിബാൽ

4. അങ്ങോട്ടോ ഇങ്ങോട്ടോ
പാടിയത്: ബിജിബാൽ
ഗാനരചന: സന്തോഷ് വർമ്മ
സംഗീതം: ബിജിബാൽ

ലിയോ തദേവൂസ് സംവിധാനം നിർവഹിക്കുന്ന "ഒരു സിനിമാക്കാരൻ" എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും രജീഷ വിജയനുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ബാബു, അനുശ്രീ, രഞ്ജി പണിക്കർ, ഗ്രിഗറി എന്നിവരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സുധീർ സുരേന്ദ്രനും ചിത്രസംയോജനം രഞ്ജൻ എബ്രഹാമുമാണ്. ഒപ്പസ് പെന്റായുടെ ബാനറിൽ തോമസ് പണിക്കരാണ് ചിത്രം നിർമിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+