follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

ആസിഫ് അലിയുടെ സഹോദരന്‍ അഷ്‌കര്‍ അലി നായകനാവുന്ന "ഹണി ബീ 2.5"ന്റെ ട്രെയ്‌ലര്‍ ഇറങ്ങി; കാണാം..

ഫിലിം ഡസ്ക് » Posted : 04/08/2017



ആസിഫ് അലിയുടെ സഹോദരന്‍ അഷ്‌കര്‍ അലി നായകനാവുന്ന "ഹണി ബീ 2.5"ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. "ഹണി ബീ 2" ചിത്രീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സിനിമയാണ് "ഹണി ബീ 2.5". ഹണി ബീ 2ല്‍ നിന്ന് സ്വതന്ത്രമായ മറ്റൊരു സിനിമ. ചിത്രത്തിന്റെ കൗതുകമുണര്‍ത്തുന്ന ട്രെയ്‌ലര്‍ വീഡിയോ 1.40 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്.

ഹണി ബീ ആദ്യ രണ്ട് ഭാഗങ്ങളുടെയും സംവിധാനം നിര്‍വ്വഹിച്ചത് ജീന്‍ പോള്‍ ലാല്‍ ആയിരുന്നെങ്കില്‍ ഷൈജു അന്തിക്കാടാണ് ഹണി ബീ 2.5ന്റെ സംവിധായകന്‍. ലാലിന്റെ കഥയ്ക്ക് തിരക്കഥ സംവിധായകന്റേത് തന്നെ. സംഭാഷണം ജെ.പള്ളാശ്ശേരി.

ലിജിമോള്‍ നായികയാവുന്ന ചിത്രത്തില്‍ ആസിഫ് അലി, ഭാവന, ലാല്‍, ശ്രീനിവാസന്‍, ബാബുരാജ്, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി, ദിലീഷ് പോത്തന്‍, സച്ചി, ലാല്‍ ജൂനിയര്‍, ബാലു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ജോയ് മാത്യു, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകരും. ഛായാഗ്രഹണം അന്റോണിയോ മൈക്കിള്‍.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+