follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

ഗൗതമി ചിത്രം "ഇ"യുടെ ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു; കാണാം ..

ഫിലിം ഡസ്ക് » Posted : 05/08/2017



ഗൗതമി ചിത്രം "ഇ"യുടെ ട്രൈലെർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രൈലെർ പുറത്തിറക്കിയത്. ഗൗതമി തടിമല്ല നീണ്ട 14 വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് "ഇ".

കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ പാരാനോർമൽ ത്രില്ലറുടെ കഥ ഒരുക്കിയിരിക്കുന്നത് രോഹൻ ബജാജും അമിൻ സുറാനിയും ചേർന്നാണ്. ആഷിഖ് അമീർ, കല്യാണി, നിത്യ നരേഷ്, മീര, ബാലാജി ജയരാമൻ, ഡെയ്ൽ ഡേവിഡ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മനോജ് പിള്ളയും ചിത്രസംയോജനം അയൂബ് ഖാനുമാണ് നിർവഹിച്ചിരിക്കുന്നത്.

സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജാണ്. സംഗീത് ശിവൻ, അമിൻ സുറാനി എന്നിവരാണ് സംഗീത് ശിവൻ പ്രൊഡക്ഷൻസിന്റെയും സുറാനി പിക്ചർസിന്റെയും ബാനറുകളിൽ "ഇ" നിർമിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 11ന് തീയേറ്ററുകളിൽ എത്തും





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+