follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

കങ്കണ മുഖ്യ കഥാപാത്രമാകുന്ന "സിമ്രാൻ" ചിത്രത്തിന്‍റെ ട്രെയിലറെത്തി; കാണുക..

ഫിലിം ഡസ്ക് » Posted : 09/08/2017



ബോളിവുഡ് താരസുന്ദരി കങ്കണ റണൗട്ട് മുഖ്യ കഥാപാത്രമായി എത്തുന്ന സിമ്രാൻ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ ട്രെയിലറെത്തി. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രത്തില്‍ ഗുജറാത്തിക്കാരിയായ വിധവയായാണ് കങ്കണ പ്രത്യക്ഷപ്പെടുന്നത്.

മേക്കപ്പില്ലാതെ ‘ക്വീന്‍’ എന്ന ചിത്രത്തില്‍ കയ്യടി നേടിയ കങ്കണ സിമ്രാനിലും മുഖത്ത് ചായമിടുന്നില്ലെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ഷാഹിദ് എന്ന ചിത്രത്തിലൂടെ ദേശീയപുരസ്‌കാരം നേടിയ ഹന്‍സാല്‍ മേഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജ്‍‍കുമാര്‍ റാവുവാണ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്നത്.

നേഴ്‍‍സില്‍ നിന്ന് തുടങ്ങി പീന്നീട് ബാങ്ക് മോഷ്ടാവു വരെയായ ബണ്ടി സന്ദീപ് കൗറിന്‍റെ ജീവിതകഥയാണ് ചിത്രമായി വെള്ളിത്തിരയിൽ തെളിയാനൊരുങ്ങുന്നത്. അപൂര്‍വ്വ അസ്രാണിയാണ് തിരക്കഥ. ചിത്രം അടുത്തമാസം തിയേറ്ററുകളിലെത്തും.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+