follow us

1 USD = 64.550 INR » More

As On 25-05-2017 15:49 IST

ഇടനെഞ്ചില്‍ കനലുള്ള പെണ്ണിനും പെണ്ണിനെ ബഹുമാനിക്കുന്നവര്‍ക്കും കാണാന്‍ ഒരു കലാസൃഷ്ടി ..

മൂവി ഡസ്ക് » Posted : 08/02/2017



പെണ്‍കുട്ടികളുടെ ഒരു തലമുറയെ സ്പോര്‍ട്സിലേക്ക് ആകര്‍ഷിക്കുകയാണ് അനിൽ ചിത്രു സംവിധാനം ചെയ്തിരിക്കുന്ന ആമാറൈറ്റ് എന്ന ആൽബം. ഇടനെഞ്ചില്‍ കനലുള്ള പെണ്ണിനും പെണ്ണിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും വേണ്ടി സമര്‍പ്പിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഈ കലാസൃഷ്ടിയെ..

മടിച്ചു നില്‍ക്കാതെ അതിവേഗം കുതിക്കാന്‍ പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്യുന്നതാണ് ഇതിന്റെ ഇതിവൃത്തം. രസവു൦ കൗതുകവും വിനോദവും സമ്മേളിക്കുന്ന ഒരു കലാസൃഷ്ടി.. കാണുക.



മലയാള ചലച്ചിത്രം " ഒപ്പം " ഫെയിം ബേബി മീനാക്ഷിക്കൊപ്പം ദുബായ് ഇന്ത്യന്‍ ഹൈ സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അങ്കിത അനീഷ്‌ കഥാപാത്രങ്ങളിലൊന്നില്‍ അഭിനയിച്ചുകൊണ്ട് കലാരംഗത്തേക്ക് കൂടുതൽ സജീവമായി കടന്നുവരുന്നു എന്ന പ്രത്യേകതയും കൂടി ഇതിനുണ്ട്.



ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നീ കലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അങ്കിത അബുദാബി മലയാളി സമാജത്തിന്റെ 2016 വര്‍ഷത്തെ ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവത്തില്‍ ജൂണിയര്‍ വിഭാഗം കുച്ചിപ്പിടിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.



ദുബായിൽ നടന്ന സ്വാന്തനം 2016 യൂത്ത് ഫെസ്റ്റിവലിൽ കുച്ചിപ്പിടിയിലും നാടോടി നൃത്തത്തിലും ഒന്നാം സ്ഥാനം അങ്കിതക്ക് ആയിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+