follow us

1 USD = 65.515 INR » More

As On 23-03-2017 16:06 IST

അവാർഡ് ജേതാവായ ഫിലിം മേക്കർ രാഹുൽ റിജി നായരാണ് വീഡിയോയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്

"മൗനം സൊല്ലും വാർത്തൈകൾ" എന്ന റൊമാന്റിക് തമിഴ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തു; Video;..

ഫിലിം ഡസ്ക് » Posted : 10/02/2017



കൊച്ചി: "മൗനം സൊല്ലും വാർത്തൈകൾ" എന്ന റൊമാന്റിക് തമിഴ് മ്യൂസിക് വീഡിയോ ഈ വരുന്ന വാലെന്റൈൻസ് ദിനത്തിന് കൂടുതൽ മാധുര്യമേകും. Muzik247 (മ്യൂസിക്247) റിലീസ് ചെയ്ത ഈ ശ്രുതിമധുരമായ വീഡിയോയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അവാർഡ് ജേതാവായ ഫിലിം മേക്കർ രാഹുൽ റിജി നായരാണ്. രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള പ്രണയവും പരസ്പരമുള്ള ഇഷ്ടത്തെ അവർ തിരിച്ചറിയുകയും ചെയ്യുന്നതാണ് വീഡിയോയുടെ പശ്ചാത്തലം. വിനിത കോശിയും അഭിമന്യു രാമാനന്ദനുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈ മ്യൂസിക് വിഡിയോയിൽ ജയകുമാർ എൻ രചിച്ച് സിദ്ധാർത്ഥ പ്രദീപ് സംഗീതം നൽകിയ "പെസ്സാമൽ" എന്ന് തുടങ്ങുന്ന ഗാനമുണ്ട്. അമൃത ജയകുമാറും നിതിൻ രാജുമാണ് ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം ല്യൂക്ക് ജോസും ചിത്രസംയോജനം അപ്പു ഭട്ടതിരിയുമാണ് നിർവഹിച്ചിരിക്കുന്നത്. First Print Studios (ഫസ്റ്റ് പ്രിന്റ് സ്റ്റൂഡിയോസ്) ആണ് ഈ വീഡിയോ നിർമിച്ചിരിക്കുന്നത്.

ഗാനരചയിതാവ് ഒഴികെ "മൗനം സൊല്ലും വാർത്തൈകൾ" മ്യൂസിക് വീഡിയോക്ക് വേണ്ടി പ്രവർത്തിച്ചിരിക്കുന്നവരെല്ലാം മലയാളികളാണ്.





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+