Advertisment

ഇന്ദിരാഗാന്ധിയായി വിദ്യാ ബാലന്‍; ‘ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍’ വെബ് സീരീസാകുന്നു

author-image
ഫിലിം ഡസ്ക്
New Update

Advertisment

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാ ബാലന്‍. പത്ര പ്രവര്‍ത്തക സാഗരിക ഘോഷിന്റെ ഇന്ദിരയെക്കുറിച്ചുള്ള പുസ്്തകം ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള വെബ് സീരീസിലാണ് വിദ്യാ ബാലന്‍ ഇന്ദിരയായി വേഷമിടുന്നത്. റോണി സ്‌ക്രൂവാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘ഒരു സിനിമയില്‍ ഒതുക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഉള്ളതു് കൊണ്ട് ഞങ്ങള്‍ അതൊരു വെബ് സീരീസ് ആക്കാന്‍ തീരുമാനിച്ചു. എത്ര സീസണുകള്‍ ഉണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ല. ധാരാളം ഗവേഷണം ചിത്രത്തിന് ആവശ്യമായിട്ടുണ്ട്. ഒരുപാട് രേഖകള്‍ ഉള്ളത് കൊണ്ട് തന്നെ തിരക്കഥ പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കും. അത് കൊണ്ട് തന്നെ വെബ് സീരിസ് എപ്പോള്‍ ആരംഭിക്കുമെന്ന് പറയാനാവില്ല.

ഞങ്ങള്‍ ഗാന്ധി കുടുംബത്തിന്റെ അനുവാദം ആവശ്യപ്പെട്ടിട്ടില്ല. പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം. അത് ചിത്രീകരിക്കാനുള്ള അവകാശം നേടിയിട്ടുണ്ട്. കുടുംബത്തിന്റെ അവകാശം ആവശ്യമില്ല.’മിഡ് ഡേയുമായുള്ള അഭിമുഖത്തില്‍ വിദ്യ ബാലന്‍ പറഞ്ഞു.

ഇന്ദിരാ ഗാന്ധിയെ സിനിമയില്‍ അവതരിപ്പിക്കാന്‍ മുമ്പ് ധാരാളം ഓഫറുകള്‍ തനിക്ക് വന്നിട്ടുണ്ടെന്ന് വിദ്യാ ബാലന്‍ പറഞ്ഞിരുന്നു. മനീഷ് ഗുപ്ത സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉള്‍പ്പെടെ നിരവധി ഓഫറുകളാണ് തനിക്ക് വന്നത്. ഇന്ദിരാ ഗാന്ധിയായി അഭിനയിക്കാന്‍ സാധിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നെന്നും വിദ്യ പറയുന്നു.

Advertisment