Advertisment

രമേശ് ചെന്നിത്തലയ്‌ക്കെതിരേയുള്ള ബാര്‍കോഴ ആരോപണം; വിജിലന്‍സിന്‍റെ അന്വേഷണ കാര്യത്തില്‍ തീരുമാനം തിങ്കളാഴ്ച

New Update

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേയുള്ള ബാര്‍കോഴ ആരോപണത്തില്‍ വിജിലന്‍സിന്റെ അന്വേഷണ കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനം ഉണ്ടായേക്കും.

Advertisment

publive-image

വിജിലന്‍സ് ഡയറക്ടര്‍ സധേഷ്‌കുമാര്‍ അവധിയിലാണ്. അദ്ദേഹം തിങ്കളാഴ്ച തിരിച്ചെത്തിയ ശേഷമായിരിക്കും വിഷയത്തില്‍ തീരുമാനം എടുക്കുക.

ബാറുടമ ബിജു രമേശിന്റെ കോഴ ആരോപണത്തില്‍ ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ സ്പീക്കര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രിമാരായ വിഎസ് ശിവകുമാറിനും കെ ബാബുവിനും എതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടിക്കൊണ്ടുള്ള ഫയല്‍ ഇപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്.

vigilence case decession
Advertisment