Advertisment

വാട്ട് എ കൂള്‍ ചിക്ക്’; കീര്‍ത്തിയെക്കുറിച്ച് പറഞ്ഞതിന് മാപ്പ് ആവശ്യപ്പെട്ടവര്‍ക്ക് മറുപടിയുമായി വിജയ്

author-image
ഫിലിം ഡസ്ക്
New Update

കാതല്‍മന്നന്‍ ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് സിനിമയിലെ താരറാണിയായ സാവിത്രിയായി കീര്‍ത്തി സുരേഷും വേഷമിടുന്ന ചിത്രം മഹാനടി (നടികര്‍ തിലകം തമിഴില്‍) റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രത്തില്‍ ഒരു വേഷം അവതരിപ്പിക്കുന്ന നടന്‍ വിജയ് ദേവേരാക്കൊണ്ട കീര്‍ത്തിയുടെ ചിത്രം പങ്കുവച്ച് നടത്തിയ പരമാര്‍ശം വിവാദമായിരുന്നു.

Advertisment

publive-image

‘വാട്ട് എ കൂള്‍ ചിക്ക്’ എന്ന പരമാര്‍ശത്തോടെയാണ് വിജയ് ചിത്രം പങ്കുവച്ചത്. ഈ പരമാര്‍ശത്തിലൂടെ വിജയ് അപമാനിച്ചത് കീര്‍ത്തിയെ മാത്രമല്ല സാവിത്രയെയുമാണെന്ന് ആരാധകര്‍ പറയുന്നത്.

publive-image

‘മാപ്പ് ആവശ്യമുള്ളവര്‍ക്ക് ചെന്നൈ ലീല പാലസിലേക്ക് വരാം. അവിടെ നടക്കുന്ന മഹാനടി ഓഡിയോ ലോഞ്ചില്‍ നിങ്ങളെ കാണുമ്പോള്‍ സാവിത്രി സന്തോഷിക്കും. കാരണം സദാചാരവാദികളാണ് അവരുടെ ജീവിതം തകര്‍ത്തും അവരെ മദ്യപാനിയെന്നും വിളിച്ചതെന്നും’ വിജയ് പറഞ്ഞു.

publive-image

മുന്‍ കാല താരങ്ങള്‍ ജെമിനി ഗണേശന്‍, സാവിത്രി എന്നിവരുടെ പ്രണയ ജീവിതങ്ങള്‍ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട, ശാലിനി പാണ്ഡേ, പ്രകാശ് രാജ് എന്നിവരും മഹാനടിയില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

publive-image

publive-image

Advertisment