Advertisment

ആരാധകന്റെ മകളുടെ വിവാഹത്തിന് വിജയ് എത്തിയത് ഭാര്യയ്‌ക്കൊപ്പം ; ആര്‍ത്തിരമ്പി വിവാഹ വേദി യിലെ ആരാധകർ (വീഡിയോ)

author-image
ഫിലിം ഡസ്ക്
New Update

Image result for vijay fance daughter marriage function in pondicherry

Advertisment

പോണ്ടിച്ചേരിയില്‍ വിവാഹത്തിന് പങ്കെടുക്കാന്‍ വിജയ് എത്തിയത് ഭാര്യ സംഗീതയ്‌ക്കൊപ്പം. താരത്തിന്റെ ഔദ്യോഗിക ഫാന്‍സ് അസോസിയേഷന്‍, വിജയ് മക്കള്‍ ഇയക്കം എന്ന സംഘടനയുടെ സെക്രട്ടറി ബിസി ആനന്ദിന്റെ മകളുടെ വിവാഹത്തിന് വേണ്ടിയാണ് താരദമ്പതികള്‍ എത്തിയത്.

പോണ്ടിച്ചേരിയില്‍ താരത്തെ വരവേല്‍ക്കാന്‍ റോഡുകളില്‍ നിറയെ ഫ്‌ലക്‌സ് ബോര്‍ഡുകളും ആരാധകര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ താരം വിവാഹത്തിന് എത്തുമോ എന്നതില്‍ ഒരു ഉറപ്പുമില്ലായിരുന്നു. വിജയ് എത്തുമെന്നറിഞ്ഞതോടെ ആയിരക്കണക്കിന് ആളുകളാണ് വേദിയില്‍ തടിച്ചുകൂടിയത്.

വൈകീട്ട് വിവാഹ റിസപ്ഷന് താരം എത്തുമെന്ന് ഉറപ്പായതോടെ വിവാഹവേദി ആരാധകക്കടലായി മാറി. അതോടെ വരനും വധുവിനുമടക്കം ആകാംക്ഷയുടെ നിമിഷങ്ങള്‍. വേദിയിലെത്തിയ വിജയ്‌യും സംഗീതയും ഏറെ കഷ്ടപ്പെട്ടാണ് വരന്റെയും വധുവിന്റെയും അരികിലെത്തിയത് തന്നെ.

Advertisment