Advertisment

'ഒരു കഷ്ടപ്പാടും അറിയാതെ പാട്ടും പാടി കാശും വാങ്ങി പോകും, ആ പടം വിജയിച്ചോ, ആ സംവിധായകൻ ജീവിച്ചു ഇരിപ്പുണ്ടോ, ആ എഴുത്തുകാരൻ ആരാണ്‌.. ഇതൊന്നും നിങ്ങളെ ബാധിക്കില്ല; ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്ന സുഖലോലുപത മലയാളികൾ തന്നതാണ്'

author-image
ഫിലിം ഡസ്ക്
New Update

കഴിഞ്ഞ കുറച്ചു ദിവസങ്ങളാണ് വിജയ് യേശുദാസാണ് സോഷ്യൽ മീഡിയയിൽ നിറയെ. മലയാള സിനിമയിൽ നിന്ന് അർഹിക്കുന്ന പരി​ഗണന ലഭിക്കുന്നില്ലെന്നും അതിനാൽ ഇനി മലയാളത്തിൽ പാടുന്നില്ലെന്നുമാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയ് പറഞ്ഞത്. തുടർന്ന് വിജയ് യേശുദാസിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ വിജയ് യേശുദാസിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ നജീം കോയ.

Advertisment

publive-image

നജീം കോയയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

വിജയ് യേശുദാസ് നിങ്ങൾക്കു എന്താണ് പ്രശ്നം... അർഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങൾ അർഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോ... അത് മലയാളികളുടെ സ്നേഹമായി കണ്ടാൽ മതി, മാർക്കോസ്, g വേണുഗോപാലോ, മധു ബാലകൃഷ്ണനോ, കലാഭവൻ മണിയോ, കുട്ടപ്പൻ മാഷോ തന്നതിന്റെ ഒരു അംശം പോലും നിങ്ങൾ മലയാള സിനിമയ്ക്കു തന്നട്ടില്ല...

പിന്നെ നിങ്ങൾ പറഞ്ഞതായി ഞാൻ കണ്ടത് വേണ്ടത്ര പരിഗണന കിട്ടുന്നില്ലാന്... സിനിമയിൽ ഒരു എഴുത്തുകാരന്റെ, ഒരു സംവിധായകന്റെ, ഒരു നിർമാതാവിന്റെ, ഒരു ക്യാമറമാന്റെ, ഒരു ആർട്ട്‌ ഡയറക്ടറുടെ, ഒരു പാട്ടു എഴുത്തുകാരന്റെ, ഒരു സംഗീത സംവിധായകന്റെ, ഒരു മേക്കപ്പ് കാരന്റെ, ഒരു കോസ്റ്റുo ചെയുന്ന, എന്തിനു സിനിമ സെറ്റിൽ പത്രം കഴുകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടൻ മാരുടെ കഷ്ടപാടുകളെ പോലും നിങ്ങൾ ആ പടത്തിൽ പാടിയ പാട്ടുകൊണ്ട് നിങ്ങൾ വിഴുങ്ങി കളയാറില്ലേ.......

ഒറ്റക് ഇരിക്കുമ്പോൾ ഒന്ന് ഓർത്തു നോക്കു.... ഒരു കാര്യം നിങ്ങളോട് പറയാനുണ്ട് നിങ്ങൾ എന്റെ പടത്തിൽ പാടിയിട്ടുണ്ട്... നിങ്ങൾക്കു എന്നെ അറിയുവോ... ഞാൻ ആ സിനിമയ്ക്കു വേണ്ടി എത്ര നാൾ ഞാൻ അലഞ്ഞട്ടുണ്ടെന്ന് ... നടന് തീർത്ത വഴികളും, കാർവാനിനു മുന്നിൽ നിന്ന് സ്വയം അനുഭവിച്ച കാലുകളുടെ വേദനയെത്രെന്ന് .. നിങ്ങൾക്കു പാട്ടു പാടാൻ അവസരം എഴുതിയ മറ്റു എഴുത്തുകാരെ നിങ്ങൾക്കു അറിയുവോ....

ഒരു എഴുത്തുകാരൻ അലഞ്ഞു തിരിഞ്ഞു ഒരു കഥ ഉണ്ടാകുന്നു, അത് ഒരു സംവിധായകനോട് പറയുന്നു.. (അത് തന്നെ എത്ര നാൾ നടനിട്ടു..) പിന്നെ ഒരു പ്രൊഡ്യൂസറെ കണ്ടെത്തുന്നു.. പിന്നെയാണ് അലച്ചിൽ..  നടൻ മാരുടെ പുറകെ... ആ കഷ്ടപ്പാടുകൾ എല്ലാം കഴിഞ്ഞു.. ഒരു മ്യൂസിക് ഡയറക്ടർ കണ്ടെത്തി.. അയാളും, എഴുത്തുകാരനും, സംവിധായകനും നല്ലൊരു ട്യൂണിനു വേണ്ടി വഴക്കിട്ടു വാശി പിടിച്ചു..

വരികൾ എഴുതൽ.. മാറ്റി എഴുതൽ.. വീണ്ടും എഴുതൽ.. അങ്ങനെ എഴുതി വാങ്ങി... ഈ സിനിമയുടെ ഒരു കഷ്ടപാടും അറിയാതെ നിങ്ങൾ വന്നു പാട്ടും പാടി കാശും വാങ്ങി പോകും. ആ പടം വിജയിച്ചോ, ആ സംവിധയകാൻ ജീവിച്ചു ഇരിപ്പുണ്ടോ, ആ എഴുത്തുകാരൻ ആരാണ്‌.. ഇതൊന്നും നിങ്ങളെ ബാധിക്കില്ല..

ആ ഹിറ്റ്‌ പാട്ടും കൊണ്ടു നിങ്ങള് പോയി... പിന്നെ സ്റ്റേജ് ഷോ, ലോകം മുഴുവൻ കറക്കം, കാണുന്ന ചാനലിൽ കേറി ആ പാട്ടിനെ പറ്റി വീമ്പു പറച്ചിൽ... നിങ്ങൾക്കു ആ പാട്ടു പാടാൻ അവസരം ഉണ്ടാക്കിയ എഴുത്തുകാരനെ, സംവിധായകനെ, ആ പ്രൊഡ്യൂസറെ..

ഏതെങ്കിലും സ്റ്റേജിൽ സന്തോഷത്തോടെ രണ്ടു വാക്കു.....നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന സുഖലോലിപിത ഉണ്ടലോ അത് ഈ മലയാളികൾ തന്നതാ അത് മറക്കണ്ട... "പരിഗണന കിട്ടുന്നില്ല പോലും "" പരിഗണന "" ""മാങ്ങാത്തൊലി ""!!!

film news vijay yesudas
Advertisment