Advertisment

വിദ്യാരംഭ ചടങ്ങുകള്‍ വീട്ടില്‍ തന്നെ നടത്തുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

New Update

publive-image

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ വീട്ടില്‍ തന്നെ നടത്തുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും വീടുകളിലെ ചടങ്ങുകളില്‍ പങ്കെടുക്കാവൂ.

അതിര്‍ത്തി കടന്നു വരുന്നവര്‍ കോവിഡ് ജാഗ്രതാ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തും. അതിര്‍ത്തികളില്‍ ആരെയും തടയില്ല. ബാരിക്കേഡ് സ്ഥാപിക്കുകയോ ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏര്‍പ്പെടുത്തുകയോ ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment