Advertisment

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ തീപിടുത്തം. ചുറ്റമ്പലം ഭാഗികമായി കത്തിനശിച്ചു. ആളപായമില്ലെന്ന് സൂചന

New Update

publive-image

Advertisment

തൃശൂർ ∙ ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ തീപിടുത്തം. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. തീപിടുത്തത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ചുറ്റമ്പലം ഭാഗികമായി കത്തിനശിച്ചതായാണ് റിപ്പോർട്ട്. തീ മറ്റു ഭാഗങ്ങളിലേക്കു പടര്‍ന്നിട്ടുണ്ട് .

നാട്ടുകാരുടെയും ദേവസ്വം ജീവനക്കാരുടെയും നേതൃത്വത്തിൽ തീ അണയ്ക്കുവാനുള്ള ശ്രമം തുടരുകയാണ്. അഞ്ച് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി.

വൈകീട്ട് ക്ഷേത്രത്തിൽ നടന്ന ചുറ്റുവിളക്കില്‍ നിന്നാണോ തീപടർന്നതെന്നാണ്  സംശയം . ക്ഷേത്രത്തിന്റെ വടക്കു ഭാഗത്താണ് തീപിടുത്തമുണ്ടായത്. മേൽക്കൂരയിലേക്ക് തീപടർന്നതിനെ തുടർന്ന് മേൽക്കൂര തകർന്നു വീണുകൊണ്ടിരിക്കുകയാണ്.

tcr
Advertisment