Advertisment

ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി..! മകള്‍ തേജസ്വിനിയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കും

New Update

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട് മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം എംബാം ചെയ്ത് സൂക്ഷിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Advertisment

publive-image

അതേസമയം ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്നും ചികില്‍സയോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി പരുക്കേറ്റ ബാലഭാസ്‌കറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിരുന്നു.

ശസ്ത്രക്രിയയുടെ വിജയത്തെക്കുറിച്ച് ഇരുപത്തിനാലു മണിക്കൂറിനുശേഷമേ എന്തെങ്കിലും പറയാനാകൂ എന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. ഗുരുതമായി പരുക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും അപകടനില തരണം ചെയ്തു.

Advertisment