Advertisment

ദക്ഷിണാഫ്രിക്കന്‍ ലഹരിയില്‍ അനുഷ്കയെ വരിപ്പുണര്‍ന്ന്‍ ചുംബിക്കുന്ന ചിത്രം പങ്കുവച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍

New Update

publive-image

Advertisment

ദക്ഷിണാഫ്രിക്കയോട് തുടരെ നേടുന്ന വിജയങ്ങളുടെ ആഹ്ലാദം ഭാര്യക്കൊപ്പമുള്ള ചിത്രത്തിലൂടെ പങ്കു വച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വീരാട് കൊഹ്‌ലി. വെറും ചിത്രമല്ല അനുഷ്കയെ വാരിപ്പുണര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് കോഹ്ലി പോസ്റ്റ് ചെയ്തത്. 'എന്റെ ഒരേയൊരു' - എന്നും കൊഹ്ലി ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചിട്ടുണ്ട്.

publive-image

ചിത്രം പകര്‍ത്തിയത് എവിടെ വച്ചാണെന്നോ എന്നാണെന്നോ വ്യക്തമല്ല. ഷൂട്ടിങ് തിരക്കുകളില്‍ മാറ്റിവച്ച്‌ കൊഹ്ലിയുടെ മല്‍സരം കാണാനായി അനുഷ്ക ദക്ഷിണാഫ്രിക്കയിലേക്ക് പറന്നെത്തിയോ എന്നും ആരാധകര്‍ സംശയിക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം പരമ്പരയില്‍ 6 ഏകദിന മല്‍സരങ്ങളില്‍നിന്നായി 3 സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയുമടക്കം 558 റണ്‍സാണ് കൊഹ്ലി വാരിക്കൂട്ടിയത്. പരമ്പരയില്‍ ഉടനീളം തനിക്ക് പ്രചോദനമായത് ഭാര്യ അനുഷ്കയായിരുന്നുവെന്നാണ് മത്സരശേഷം കൊഹ്ലി പറഞ്ഞത്.

publive-image

രണ്ടാം ടെസ്റ്റില്‍ 150 റണ്‍സ് നേടിയപ്പോള്‍ കൊഹ്ലി ഭാര്യ അനുഷ്കയെ ഓര്‍ത്ത് വിവാഹ മോതിരത്തില്‍ മുത്തമിട്ടതും വാര്‍ത്തയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഇല്ലായിരുന്നുവെങ്കിലും കൊഹ്ലിയുടെ ഓരോ നേട്ടവും അനുഷ്ക ഇന്ത്യയിലിരുന്ന് ആഘോഷിച്ചിരുന്നു .

cricket indian cinema
Advertisment