ഡല്‍ഹി: വൃദ്ധ ദമ്പതികളെ മകനും മരുമകനും ചേര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കിവിട്ടു.ഇപ്പോള്‍ ഇവര്‍ ജീവിക്കാന്‍ വേണ്ടി തെരുവോരത്ത് ചായ വില്‍പ്പന നടത്തുകയാണ്. സമൂഹമാധ്യമങ്ങളിലെങ്ങും ചര്‍ച്ചയായിരിക്കുകയാണ് ഈ വൃദ്ധ ദമ്പതികളുടെ ജീവിതമിപ്പോള്‍.
Advertisment
ഫുഡ് ബ്ലോഗറായ വിശാല്‍ ശര്‍മ്മ കഴിഞ്ഞ ദിവസം പങ്കുവച്ച വൃദ്ധദമ്പതികളുടെ വീഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഡല്‍ഹിയിലെ ദ്വാരക സെക്റ്റര്‍ 13ലെ തെരുവില്‍ ടീ സ്റ്റാള്‍ നടത്തുന്ന 70 കാരനും ഭാര്യയുമാണ് ആ വീഡിയോയിലുള്ളത്.
ഇരുവരെയും അവരുടെ മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കിയതാണ്. ഒഴിവാക്കുക മാത്രമല്ല, ആ വൃദ്ധന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തു ആ മകന്‍. മരുമകനും ഇരുവരെയും ഉപദ്രവിച്ചാണ് വീട്ടില്‍ നിന്നും ഇറക്കിവിട്ടതെന്ന് അവര്‍ വേദനയോടെ പറയുന്നു.
” എനിക്ക് നല്ല വേദനയുണ്ട്. ഉപജീവനത്തിന് വേണ്ടി പെടാപാട് പെടുകയാണ്” ആ വൃദ്ധന്‍ വീഡിയോയില്‍ പറയുന്നു. ബോളിവുഡ് താരങ്ങളുള്‍പ്പെടെ നിരവധി ആളുകളാണ് ഇവരുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.