Advertisment

വിരാട് കോഹ്ലി അനുഷ്‌കയോട് കാണിച്ചത് ക്രൂരത !! ശീര്‍ഷാസന ഫോട്ടോയില്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരെ വിമര്‍ശനവുമായി ആരോഗ്യ വിദഗ്ദന്‍ ! ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലില്‍ തന്നെ കിടപ്പായേക്കാമെന്നും ആരോഗ്യ വിദഗ്ദനായ ഡോ. സുള്‍ഫി നൂഹു. കോഹ്ലിയുടെയും അനുഷ്‌കയുടെയും ചിത്രം കണ്ട് ഭാര്യയെ തലകുത്തി നിര്‍ത്തുന്ന അഭ്യാസം കാണിക്കുന്നവര്‍ ഇക്കാര്യമോര്‍ക്കണമെന്നും ഡോക്ടര്‍

New Update

publive-image

Advertisment

പ്രസവകാലത്ത് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് നിറവയറില്‍ ശീര്‍ഷാസനം ചെയ്തു നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്‌കയുടെ ചിത്രത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേന്ദ്ര കമ്മിറ്റി അംഗവും ഇഎന്‍ടി വിദഗ്ദ്ധനുമായ ഡോ. സുല്‍ഫി നൂഹു.

ശരീരശാസ്ത്രം അല്‍പ്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗര്‍ഭിണിയായ സ്ത്രീകളില്‍ ഉപദേശിക്കില്ലെന്നും സ്വന്തം ഭാര്യയോടും കുട്ടിയോടും ഈ ക്രൂരത പാടില്ലായിരുന്നുവെന്നും സുല്‍ഫി നൂഹു ഫേസ്ബുക്കില്‍ കുറിച്ചു.

ശീര്‍ഷാസനം ചെയ്യാന്‍ അനുഷ്‌കയെ സഹായിക്കുന്ന കോഹ്ലിയുടെ ചിത്രം പങ്കുവച്ചാണ് ഡോ. സുള്‍ഫിയുടെ കുറിപ്പ്. ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലില്‍ തന്നെ കിടപ്പായേക്കാമെന്നും ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിര്‍ത്തുന്ന അഭ്യാസം കാണിക്കുന്നവര്‍ ഇക്കാര്യമോര്‍ക്കണമെന്നും നൂഹു കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അഭ്യാസം കാരണമായി കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാനും നല്ല സാദ്ധ്യതയുണ്ടെന്നും നൂഹു വ്യക്തമാക്കി.

പ്രസവകാലത്ത് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് നിറവയറില്‍ ശീര്‍ഷാസനം ചെയ്തു നില്‍ക്കുന്ന ചിത്രം കോഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ തിങ്കളാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

കോഹ്ലിയുടെ സഹായത്തോടെയാണ് യോഗ ചെയ്തത്. ഗര്‍ഭിണിയായിരിക്കുന്ന സമയത്തും യോഗ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നതില്‍ ഒരുപാട് സന്തോഷമെന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.

ഡോ. സുല്‍ഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :

പ്രിയപ്പെട്ട കോഹ്ലി?

ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു! സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു. വിവിഎസ് ലക്ഷ്മണിനുശേഷം താങ്കളുടെ ക്രിക്കറ്റ് ഷോട്ടുകളാണ് മറ്റ് പലരെയും പോലെ , ഞാനും, ഏറ്റവും കൂടുതല്‍ ആസ്വദിച്ചത്. ഈ ഷോര്‍ട്ട് വളരെ ക്രൂരമായിപ്പോയി.

ഭാര്യയോട് മാത്രമല്ല കുട്ടിയോടും.ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗര്‍ഭിണിയായ സ്ത്രീകളില്‍ ഉപദേശിക്കില്ലയെന്ന് ഉറപ്പ്.

ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിര്‍ത്തുന്ന അഭ്യാസം കാണിക്കുന്നവര്‍ ഒന്നോര്‍ക്കണം.ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലില്‍ തന്നെ കിടപ്പായേക്കാം. കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാനും നല്ല സാദ്ധ്യത.എന്നാലും കോഹ്ലി ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു.

-ഡോ സുല്‍ഫി നൂഹു

virat kohli
Advertisment