പാഠപുസ്തകത്തെക്കുറിച്ച് വീരേന്ദർ സേവാ​ഗ് ചോദിക്കുന്നു; എന്താണീ എഴുതി വച്ചിരിക്കുന്നത്?

സ്പോര്‍ട്സ് ഡസ്ക്
Tuesday, August 7, 2018

Image result for sehwag twitter

ദില്ലി: സ്കൂൾ പാഠപുസ്തകത്തെക്കുറിച്ചുള്ള  വിരേന്ദർ സെവാ​ഗിന്റെ ട്വീറ്റാണ് ഇപ്പോൾ ട്വിറ്റർ ലോകത്തെ ചർച്ചാ വിഷയം. കൂട്ടുകുടുംബത്തെക്കുറിച്ചുള്ള പാഠഭാ​ഗമാണ് മുൻ ക്രിക്കറ്റ് താരത്തെ ചൊടിപ്പിച്ചിരിക്കുന്നത്. മുത്തശ്ശനും മുത്തശ്ശിയും മാതാപിതാക്കളും പേരക്കുട്ടികളുമടങ്ങുന്ന കൂട്ടുകുടുംബത്തിന് ഒരിക്കലും സന്തോഷം നൽകാനാകില്ല എന്നാണ് പാഠപുസ്തകത്തിൽ അച്ചടിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ നിലപാടിനെ സേവാ​ഗ് തന്റെ ട്വീറ്റിലൂടെ കണക്കറ്റ് വിമർശിച്ചിട്ടുണ്ട്. ‘വിസർജ്ജ്യം’ എന്ന വാക്കാണ് പാഠഭാ​ഗത്തെ വിശേഷിപ്പിക്കാൻ സേവാ​ഗ് ഉപയോ​ഗിച്ചിരിക്കുന്നത്. ”കുട്ടികൾക്ക് പഠിക്കാനുള്ള പാഠപുസ്തകത്തിൽ ധാരാളം വിസർജ്ജ്യങ്ങളുണ്ട്. കുട്ടികൾക്ക് ഹോം വർക്ക് നൽകുന്നതിന് മുമ്പായി അധികാരികൾ അതിന്റെ ഉള്ളടക്കം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.” – സേവാ​ഗ് ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവേദ്കറിന്റെയും ശ്രദ്ധ ക്ഷണിച്ചാണ് പലരും റീട്വീറ്റ് ചെയ്തിരിക്കുന്നത്. കുട്ടികൾക്ക് മുമ്പ് സ്കൂളുകൾക്കാണ് വിദ്യാഭ്യാസം നൽകേണ്ടതെന്നാണ് മറ്റൊരു ട്വീറ്റ്. കൂട്ടുകുടുംബത്തെക്കുറിച്ചുള്ള ഈ ക്രൂരമായ വിശേഷണത്തെ മിക്കവരും വിമർശിക്കുന്നുണ്ട്. സാധാരണ ക്രിക്കറ്റിനെക്കുറിച്ചും ക്രിക്കറ്റേഴ്സിനെക്കുറിച്ചുമായിരിക്കും സേവാ​ഗിന്റെ ട്വീറ്റ്. പതിവിന് വിപരീതമായിട്ടുള്ള ഈ ട്വീറ്റിനെ ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ച് ചർച്ചാ വിധേയമാക്കുന്നത്.

×