Advertisment

വിവോ S7 സ്മാർട്ട്ഫോൺ ഓഗസ്റ്റ് 3ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

New Update

വിവോ S7 സ്മാർട്ട്ഫോൺ ഓഗസ്റ്റ് 3ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ സ്മാർട്ട്ഫോണിനെ സംബന്ധിക്കുന്ന വിവരങ്ങൾ ലീക്ക് റിപ്പോർട്ടുകളും മറ്റുമായി ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ലോഞ്ച് ചെയ്യുന്നതിന് തൊട്ടുമുമ്പായി കമ്പനി ഡിവൈസിന്റെ ക്യാമറ സവിശേഷതകളും ഡിസൈനും വെളിപ്പെടുത്തുന്ന ടീസർ പുറത്ത് വിട്ടു.

Advertisment

publive-image

വെയ്‌ബോയിലൂടെ പുറത്ത് വിട്ട പുതിയ ടീസർ അനുസരിച്ച് വിവോ S7 5ജി സ്മാർട്ട്ഫോൺ ഡ്യുവൽ സെൽഫി ക്യാമറകളുമായിട്ടായിരിക്കും പുറത്തിറങ്ങുക. നീളത്തിലുള്ള ഒരു നോച്ചായിരിക്കും ഇതിനായി കമ്പനി ഡിസ്പ്ലെയിൽ നൽകുക. സെൽഫികൾക്കായി 44 എംപി ഓട്ടോഫോക്കസ് സെൻസറുമായിട്ടായിരിക്കും ഡിവൈസ് പുറത്തിറങ്ങുകയെന്നും ടീസർ സ്ഥിരീകരിക്കുന്നു. ഡിവൈസിന് പിന്നിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഉണ്ടായിരിക്കും.

ഗ്രേഡിയന്റ് ഡിസൈനിലായിരിക്കും വിവോ S7 5ജി പുറത്തിറങ്ങുക. പിന്നിൽ 64 എംപി പ്രൈമറി സെൻസറായിരിക്കും ഉണ്ടായിരിക്കുക. ഫോണിന്റെ പിൻ ക്യാമറയിലെ പ്രൈമറി സെൻസർ ഒരു സാംസങ് ജിഡബ്ല്യു 1 സെൻസറാണെന്നും ഇതിനൊപ്പം 8 എംപി സൂപ്പർ വൈഡ് ആംഗിൾ സെൻസറും 13 എംപി സാംസങ് പോർട്രെയിറ്റ് സെൻസറും ഉണ്ടായിരിക്കുമെന്നും നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

vivo s7 5g
Advertisment