Advertisment

താന്‍ മലയാളത്തില്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് വിജയ് യേശുദാസ്; സംഗീതജ്ഞര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന വേണമെന്ന് മാത്രമാണ് പറഞ്ഞത്; ഇന്റര്‍വ്യൂ നടത്തിയവര്‍ അത് എല്ലാവരും വായിക്കാനായി മലയാളത്തില്‍ പാടില്ല എന്ന് തലക്കെട്ട് ഇട്ടിരുന്നു; പല ഓണ്‍ലൈന്‍ മീഡിയകളും ഞാന്‍ മലയാളത്തില്‍ പാടില്ല എന്ന് എഴുതി; വിവാദങ്ങള്‍ക്ക് തനിക്ക് പുല്ലാണ്; വിജയ് യേശുദാസ് പ്രതികരിക്കുന്നു

New Update

publive-image

Advertisment

കൊച്ചി: വിവാദങ്ങളോട് പ്രതികരിച്ച് ഗായകന്‍ വിജയ് യേശുദാസ്. താന്‍ മലയാളത്തില്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ചില തെരഞ്ഞെടുപ്പുകള്‍ നടത്തുമെന്നുമാണ് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പാട്ട് നിര്‍ത്തുമെന്ന് പറഞ്ഞിട്ടില്ല. സംഗീതജ്ഞര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന വേണമെന്ന് മാത്രമാണ് പറഞ്ഞത്. ഗായിക ലോകത്തെ എല്ലാവര്‍ക്കും വേണ്ടിയായിരുന്നു അങ്ങനെ പറഞ്ഞതെന്നും വിജയ് വ്യക്തമാക്കി.

ഇന്റര്‍വ്യൂ നടത്തിയവര്‍ അത് എല്ലാവരും വായിക്കാന്‍ വേണ്ടി മലയാളത്തില്‍ പാടില്ല എന്ന് തലക്കെട്ട് ഇട്ടിരുന്നു. തുടര്‍ന്ന് പല ഓണ്‍ലൈന്‍ മീഡിയകളും താന്‍ മലയാളത്തില്‍ ഇനി പാടില്ല എന്ന് എഴുതുകയായിരുന്നുവെന്ന് വിജയ് പറയുന്നു.

https://www.facebook.com/watch/?ref=external&v=369515181056516

ഒരുപാട് പേര്‍ വിമര്‍ശിച്ചു. 'എന്നെ ചീത്ത പറഞ്ഞോ, എന്റെ അപ്പയേ ചീത്ത പറഞ്ഞോ, അമ്മയേ ചീത്ത പറഞ്ഞോ...അതൊക്കെ എനിക്ക് പുല്ലാണ്'-വിജയ് വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞതില്‍ ഒരു ഭാഗം മാത്രം എടുത്താണ് പ്രചരിപ്പിച്ചത്. അത് അവരുടെ മാര്‍ക്കറ്റിങ് രീതിയായിരിക്കാം. എന്നാല്‍ താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ആ ആര്‍ട്ടിക്കിള്‍ മുഴുവനായി വായിച്ചാല്‍ മനസിലാക്കാമെന്ന് വിജയ് യേശുദാസ് പറഞ്ഞു.

ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള ഗായകര്‍ ഉള്‍പ്പെടെ പ്രായമാകുമ്പോള്‍ സെക്യൂരിറ്റിയുടെ ജോലി ചെയ്യുകയാണ്. സംഗീതജ്ഞര്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ എന്തിന് വരണമെന്നുള്ളതാണ്. ഗായകനോ സംഗീത സംവിധായകനോ എന്ത് കിട്ടുന്നുവെന്ന് ഇന്‍ഡസ്ട്രി ശ്രദ്ധിക്കണമെന്നും എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കണമെന്ന് പറഞ്ഞതെന്നും വിജയ് വ്യക്തമാക്കി.

Advertisment