Advertisment

വി. എം. എ . ചാരിറ്റി ട്രസ്റ്റ്‌ നിര്‍മ്മിച്ച ഭവനത്തിന്‍റെ താക്കോല്‍ ദാനം കെ .സി ,ജോസഫ് , പി കെ ബഷീര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു

New Update
publive-image
Advertisment

മലപ്പുറം . വിയന്ന മലയാളി അസ്സോസിയേഷന്‍ ചാരിറ്റി  ട്രസ്റ്റ്‌   നിര്‍മ്മിക്കുന്ന  മൂന്നാമത്  ഭവനത്തിന്റെ  താക്കോല്‍  ദാനം  മലപ്പുറം  ജില്ലയിലെ  വാലില്ലാപ്പുഴയില്‍  ഏറനാട്  എം എല്‍ എ പി കെ  ബഷീര്‍     നിര്‍വ്വഹിച്ചു .

publive-image
താക്കോല്‍  ദാനത്തോടനുബന്ധിച്ചു നടന്ന  യോഗത്തില്‍  വാലില്ലാപ്പുഴ  സെ .മേരിസ്  പള്ളി  വികാരി  ഫാ . അഗസ്റ്റിന്‍ കണിമല ആദ്യക്ഷനായിരുന്നു .
publive-image
യോഗം  കെ.സി  ജോസഫ്  എം എല്‍  എ  ഉദ്ഘാടനം ചെയ്തു.വി എം  എ  യുടെ നാളിതുവരെയുള്ള  പ്രവര്‍ത്തനങ്ങളെ  അദ്ദേഹം  സ്മരിക്കുകയും , തന്‍റെ  വിയന്ന  സന്ദര്‍ശനത്തില്‍  വി എം എ യുടെ  പ്രവര്‍ത്തകരുമായി അടുത്തിടപെടുവാന്‍  സാധിച്ചത്  സദസ്സിന് വിവരിക്കുകയും    തുടര്‍ന്നുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക്  എല്ലാവിധ ആശംസകളും   നേരുകയും  ചെയ്തു .ശിലാഫലകം  ചാരിറ്റി  ട്രസ്റ്റ്‌  ചെയര്‍മാന്‍   മാത്യൂസ്  കിഴക്കേക്കര  അനാച്ഛാദനം ചെയ്തു .
publive-image
യോഗത്തില്‍  മാത്യൂസ്  കിഴക്കേക്കര  സ്വാഗതവും  , ഷീന  ഗ്രിഗറി  നന്ദിയും  പറഞ്ഞു . ആശംസകള്‍  നേര്‍ന്നുകൊണ്ട്  രൈഹ്ന ബേബി ( പഞ്ചാ. വൈ. പ്രസി  ) ,ഷഹര്‍ബാന്‍  ( പഞ്ചാ . മെംബര്‍ ) , മാത്തുക്കുട്ടി  മാസ്റ്റര്‍  ( ഇടവക  സെക്രട്ടറി  ) , സിറിയക്  പോള്‍ ( ട്രസ്റ്റി  ) ,ജോണിമല പ്രവനാല്‍  , റസ്സി പനക്കല്‍  എന്നിവര്‍  സംസാരിച്ചു .
publive-image
 പരിപാടിയുടെ  ആല്‍ബം കാണുവാന്‍  താഴെയുള്ള ലിങ്കില്‍  ക്ലിക്ക്  ചെയ്യുക
Advertisment