Advertisment

വി എം. സി മെഗാ ഫെസ്റ്റം: വാണിയമ്പലം കുട്ടായ്മയുടെ സഹായം കൈമാറി

New Update

ജിദ്ദ: മലപ്പുറം വണ്ടൂർ വി എം സി സ്‌കൂളിന്റെ നവീകരണത്തിനായി അടുത്ത ശനിയാഴ്‌ച നടത്തുന്ന മെഗാ ഫെസ്റ്റത്തിന്റെ വിജയത്തിനായി പ്രവാസികളും രംഗത്ത്. വാണിയമ്പലം പ്രവാസി കൂട്ടായ്മയുടെയും പൂർവ്വ വിദ്യാർതഥികളുടെയും മെഗാ ഫെസ്റ്റത്തിനുള്ള സഹായ ധനം പാപ്പറ്റ സുല്ഫിക്കറിൽ നിന്നും കെ ടി എ മുനീർ ഏറ്റുവാങ്ങി.

Advertisment

publive-image

വണ്ടൂർ വി എം സി സ്‌കൂളിന്റെ നവീകരണത്തിനായി നടത്തുന്ന മെഗാ ഫെസ്റ്റത്തിലെക്കുള്ള വാണിയമ്പലം പ്രവാസി കൂട്ടായ്മയുടെയും പൂർവ്വ വിദ്യാർതഥികളുടെയും ധനം പാപ്പറ്റ സുല്ഫിക്കറിൽ നിന്നും കെ ടി എ മുനീർ ഏറ്റുവാങ്ങുന്നു.

70 വർഷത്തെ പാരമ്പര്യവുമായി അന്പത്തിനായിരത്തിലധികം വിദ്യാർഥികൾക്ക് അറിവിന്റെ വാതായങ്ങൾ തുറന്നു കൊടുത്ത വണ്ടൂർ വി എം സി സ്‌കൂളിന്റെ വികസനത്തിന് വണ്ടൂരിലെയും പരിസര പ്രദേശത്തെയും ജിദ്ദയിലെ പ്രവാസികൾ വലിയ തോതിലുള്ള സഹകരണമാണ് നൽകിയെതെന്നു മുനീർ പറഞ്ഞു.

32 ക്‌ളാസ് മുറികൾ ആധുനിക വത്കരിക്കുന്നതുൾപ്പടെയുള്ള വികസന കാര്യത്തിന് ഏകദേശം 10 ലക്ഷത്തോളം രൂപയാണ് ജിദ്ദയിൽ നിന്ന് സമാഹരിക്കാനായതെന്നു സ്‌ക്കൂൾ വികസന കമ്മിറ്റി ഭാരവാഹികൂടിയായ മുനീർ പറഞ്ഞു സി കെ സുൽഫി അധ്യക്ഷം വഹിച്ചു. കരീം കൊക്കർണി, അബ്ദുൽ കരീം എടപ്പറ്റ, സലിം വാണിയമ്പലം, സജിൽ പാപ്പറ്റ, ഫൈസൽ എടപ്പറ്റ എന്നിവർ സംസാരിച്ചു.

 

Advertisment