Advertisment

വോയ്സ് കുവൈത്ത് പ്രതിഷേധിച്ചു

New Update

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) കരിപ്പൂർ വിമാനത്താവളത്തിൽ പ്രവാസികളുടെ ലഗേജിൽ വ്യാപകമായ മോഷണം നടന്ന സംഭവത്തിൽ അതിശക്തമായി പ്രതിഷേധിക്കുന്നതായി വോയ്സ് കുവൈത്ത് അറിയിച്ചു.

വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിലെ കഠിനാദ്ധ്വാനം കെണ്ട് നേടിയ സമ്പാദ്യങ്ങൾ കൊള്ളയടിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരായ വിമാനത്താവള ജീവനക്കാരുടെ നടപടി അംഗീകരിക്കാൻ കഴിയില്ല എന്നും ജീവനക്കാർക്ക് എതിരെ നടപടികൾ എടുക്കണമെന്നും വോയ്സ് കുവൈത്ത് രക്ഷാധികാരി പി.ജി.ബിനു, പ്രസിഡൻറ് കെ.വിജയൻ, ജനറൽ സെക്രട്ടറി സുശാന്ത് സുകുമാരൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

kuwait voice kuwait
Advertisment