Advertisment

അമീറിന്റെ നിര്യാണത്തിൽ വോയ്സ് കുവൈത്ത് അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈത്ത് സിറ്റി : കുവൈത്ത് ഭരണാധികാരിയും അമീറുമായ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സ്ബാഹിന്റെ നിര്യാണത്തിൽ വോയ്സ് കുവൈത്ത് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

കുവൈത്തിന് മാത്രമല്ല ലോകത്തിനാകമാനം കനത്ത നഷ്ടമാണ് അമീറിന്റെ വേർപാട് കൊണ്ട് ഉണ്ടായത്. വിദേശികളോട് അദ്ദേഹം കാണിച്ച കാരുണ്യവും സ്നേഹവും സമാനതകളില്ലാത്തതാണെന്ന് വോയ്സ് കുവൈത്ത് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment