Advertisment

നിവുസിന്റെ ആഗോള വിപണി പ്രവേശനം  2020 ജൂണ്‍ 25-ന് ബ്രസീലില്‍ 

author-image
സത്യം ഡെസ്ക്
New Update

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന നിവുസിന്റെ ആഗോള വിപണി പ്രവേശനം 2020 ജൂണ്‍ 25-ന് ബ്രസീലില്‍ നടക്കും .

Advertisment

publive-image

കൂപ്പെ ഡിസൈനിലൊരുങ്ങുന്ന ഈ വാഹനത്തിന്‍റെ അവതരണം മേയ് 28-ന് നടന്നിരുന്നു. ഫോക്‌സ്‌വാഗണിന്റെ പോപ്പുലര്‍ ഹാച്ച്ബാക്ക് മോഡലായ പോളോയെ അടിസ്ഥാനമാക്കി ഫോക്‌സ്‌വാഗന്റെ MQB A0 പ്ലാറ്റ്‌ഫോമിലാണ് നിവുസും ഒരുങ്ങുന്നത്. കൂപ്പെയ്ക്ക് സമാനമായ റൂഫ് ലൈന്‍, റൂഫ് റെയില്‍സ്, പിന്നിലെ ചെറിയ വിന്‍ഡ് സ്‌ക്രീന്‍, ചെറിയ ബോണറ്റ് എന്നിവ നിവോസിന്റെ പ്രത്യേകത.

200 TSI, 200 TSI കംഫോര്‍ട്ട്‌ലൈന്‍, 200TSI ഹൈലൈന്‍ എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും നിവുസ് എത്തുന്നത്. ഇതിനൊപ്പം സ്‌പോര്‍ട്ടി ഭാവത്തിലുള്ള ആര്‍-ലൈന്‍ പാക്കേജ് ഓപ്ഷണലായി നല്‍കിയേക്കും. 4.26 മീറ്ററാണ് നിവുസിന്റെ നീളം. വിദേശനിരത്തുകളിലെത്തിയിട്ടുള്ള ടിക്രോസിനെക്കാള്‍ 60 സെന്റീമീറ്റര്‍ അധികമാണ് നിവോസിന്റെ നീളം. എന്നാല്‍ വീല്‍ബേസിന്റെ കാര്യത്തില്‍ ടിക്രോസാണ് വമ്പന്‍. 2.65 സെന്റിമീറ്ററാണ് ഇതിന്റെ വീല്‍ബേസ്. അതേസമയം, 2.56 സെന്റീമീറ്റര്‍ മാത്രമാണ് നിവോസിന്റെ വീല്‍ബേസ് എന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ഫോക്‌സ്‌വാഗണ്‍ പുറത്തുവിട്ടിട്ടില്ല.

ബ്രസീലിയന്‍ വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ നിവുസ് യൂറോപ്പിലേക്കുമെത്തും. അതേസമയം ഇന്ത്യയിലെത്തുന്ന കാര്യം ഇതുവരെ ഫോക്‌സ്‌വാഗണ്‍ സ്ഥിരീകരിച്ചിട്ടില്ല. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ വാഹനത്തില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍.

nivus volkswagen
Advertisment