തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ ഒരു മാസത്തെ ശമ്പളമായ 55,000 രൂപ നൽകി. ഈ തുകയ്ക്കുള്ള ചെക്ക് ദുരിതാശ്വാസ നിധിയുടെ ചുമതലയുള്ള ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറി.
അതേസമയം ഓഖി ചുഴലിക്കാറ്റിൽപെട്ട 159 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവരിൽ 33പേരെ കാണാതായതിന് പൊലീസിന്‍റെ എഫ്.ഐ.ആർ പോലുമില്ല. നേരത്തേ രജിസ്റ്റർ ചെയ്തിരുന്ന 132 എഫ്.ഐ.ആറുകളിൽ ആറെണ്ണം ഇന്നലെ റദ്ദാക്കിയിരുന്നു. പൂന്തുറ, വിഴിഞ്ഞം, തുമ്പ, വെട്ടുകാട്, വലിയതുറ, ചെറിയതുറ, അടിമലത്തുറ, പുല്ലുവിള, പൂവാർ എന്നിവിടങ്ങളിലുള്ളവരെയാണ് ഇനിയും കണ്ടെത്താനുള്ളത്