Advertisment

പനിയും രക്തസമ്മര്‍ദ്ധവും : വി എസിനെ വീണ്ടും ആശുപത്രിയിലേയ്ക്ക് മാറ്റി

New Update

publive-image

Advertisment

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ധത്തില്‍ വ്യതിയാനം ഉണ്ടായതിനെ തുടര്‍ന്ന് രാത്രി 10.30 യോടെയാണ് വി എസിനെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുന്നത് .

പനി ബാധിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതോടെ 4 ദിവസത്തോളം എസ്.യു.ടി റോയല്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയിരുന്നു.

പനി വിട്ടുമാറാത്ത കാരണം രണ്ടാഴ്ചയായി പൊതുപരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ആഴ്ചയിലെ മണ്ഡലത്തിലെ പരിപാടിയും റദ്ദാക്കിയിരുന്നു.

രാത്രി വീണ്ടും രക്തസമ്മര്‍ദ്ധത്തില്‍ ക്രമാതീതമായ വ്യത്യാസം ഉണ്ടാവുകയും ബി.പി കൂടുകയും ചെയ്തതോടെയാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത് . അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

ജൂണ്‍ അവസാനവാരം സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുത്ത് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം വി എസിന്‍റെ ആരോഗ്യ സ്ഥിതി മോശമായി തുടരുകയാണ്.

vs achuthanandan
Advertisment