Advertisment

 മാസ് മറുപടി, ചോദ്യകർത്താവ് കണ്ടം വഴി ഓടി; പത്രക്കാരുടെ ഏത് ചോദ്യങ്ങൾക്ക് മുൻപിലും ഇങ്ങനെ പതറാതെ കിറുകൃത്യമായി മറുപടി പറയണമെങ്കിൽ അയാളുടെ പേര് പിണറായി വിജയന്‍ എന്നാകണം; ഒരാൾ തന്നെ ഒന്നിലധികം ചോദ്യം ചോദിച്ചാൽ താൻ മറുപടി പറയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് വിടി ബല്‍റാം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ഒരാൾ തന്നെ ഒന്നിലധികം ചോദ്യം ചോദിച്ചാൽ താൻ മറുപടി പറയില്ലെന്ന് വാർത്താ സമ്മേളനത്തിനിടെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വി.ടി ബൽറാം എം.എൽ.എ. മാസ് മറുപടിയാണെന്നും ചോദ്യകർത്താവ് കണ്ടം വഴി ഓടിയെന്നുമാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പത്രക്കാരുടെ ഏത് ചോദ്യങ്ങൾക്ക് മുൻപിലും ഇങ്ങനെ പതറാതെ കിറുകൃത്യമായി മറുപടി പറയണമെങ്കിൽ അയാളുടെ പേര് പിണറായി വിജയൻ എന്നാകണമെന്നും ബൽറാം പറയുന്നു.

Advertisment

publive-image

"മാസ് മറുപടി. ചോദ്യകർത്താവ് കണ്ടം വഴി ഓടി.

പത്രക്കാരുടെ ഏത് ചോദ്യങ്ങൾക്ക് മുൻപിലും ഇങ്ങനെ പതറാതെ കിറുകൃത്യമായി മറുപടി പറയണമെങ്കിൽ അയാളുടെ പേര് പിണറായി വിജയൻ എന്നാകണം"- മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ വീഡ‍ിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ ബൽറാം പറയുന്നു.

 

vt balram FB post
Advertisment