Advertisment

അർമേനിയ - അസർബൈജാൻ യുദ്ധം ! അതിൻ്റെ കാരണങ്ങൾ !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഇക്കഴിഞ്ഞ സെപ്റ്റംബർ 27 മുതൽ അർമേനിയയും അയൽരാജ്യമായ അസർബേജാനും തമ്മിൽ ഇരുരാജ്യങ്ങ ൾക്കുമിടയിലുള്ള 'നഗോർണോ, കരാബാഖ്' എന്നീ പ്രദേശങ്ങൾക്കു വേണ്ടി നടത്തുന്ന യുദ്ധം ഇപ്പോൾ കൂടുതൽ രൂക്ഷമായി ജനവാസമേഖലകളിലേക്ക് വരെ പടർന്നിരിക്കുകയാണ്. ഇതുവരെ നൂറുകണക്കിനുപേർ കൊല്ലപ്പെട്ടതായും നിരവധിയാളുകൾക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

Advertisment

publive-image

ഈ സംഘർഷത്തിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. അതിലേക്ക് കടക്കാം.അതിനുമുൻപ് ഇരു രാജ്യങ്ങളു ടെയും പശ്ചാത്തലം നമുക്കൊന്ന് മനസ്സിലാക്കാം. ലോകത്താദ്യമായി ക്രിസ്തുമതം രാഷ്ട്രമതമായി അംഗീ കരിച്ച രാജ്യമാണ് അർമേനിയ. അവിടെ ക്രിസ്ത്യൻ വിഭാഗങ്ങളാണ് 95 % വും. അസർബൈജാൻ പൂർണ്ണമായും ഇസ്ലാമിക രാജ്യമാണ് ( 97%). ഇരു രാജ്യങ്ങളും സാമ്പത്തികമായി ഉന്നതിയിലുമാണ്.

1920 ൽ സോവിയറ്റ് യൂണിയൻ രൂപീകൃതമായപ്പോൾ അർമേനിയയും അസർബൈജാനും സോവിയറ്റ് യൂണിയനിൽ ലയിക്കുകയായിരുന്നു.1980 കളിൽ സോവിയറ്റ് യൂണിയന്റെ വിഘടനത്തോടെ ഇരു രാജ്യങ്ങളും വേർപെട്ടെങ്കിലും വിവാദത്തിലായിരുന്ന ക്രിസ്ത്യൻ ഭൂരിപക്ഷമേഖലയായ നഗോർണോ, കരാബാഖ് എന്നീ പ്രദേശങ്ങൾ സോവിയറ്റ് അധികൃതർ അസർബൈജാന് കൈമാറുകയായിരുന്നു.

publive-image

അർമേനിയൻ വംശജരായ നഗോർണോ, കരാബാഖ് ജനത, തങ്ങൾ അർമേനിയയിൽ ലയിക്കാൻ തയ്യറാ ണെന്ന് അവിടെ നടത്തിയ ഹിതപരിശോധനയിലൂടെ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് അർമേനിയയിൽ ലയിക്കാനുള്ള അവരുടെ പ്രക്ഷോഭങ്ങൾക്ക് അർമേനിയൻ സർക്കാർ നിരന്തരം പിന്തുണ നൽകിവന്നു.

1991-ൽ സ്വതന്ത്രറിപ്പബ്ലിക്കായതിനെത്തുടർന്ന് അടുത്തുള്ള അസർബൈജാനിലെ നഗോർണോ, കരാബാഖ് എന്നീ പ്രദേശങ്ങൾ വിട്ടുകിട്ടുന്നതിനുള്ള അവകാശവാദം അർമീനിയ ശക്തമാക്കി. ഇത് അർമീനിയയിലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികളും അസർബൈജാനിലെ ഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനു വഴിതെളിച്ചു.

publive-image

ഒടുവിൽ ഇരു രാജ്യങ്ങളും തമ്മിൽ നീണ്ട യുദ്ധം നടന്നു. 30000 ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 10 ലക്ഷത്തോളമാളുകൾ അഭയാർത്ഥികളാകുകയും ചെയ്തു.പിന്നീട് റഷ്യ ഇടപെട്ട് 1994 ൽ വെടിനിർത്തൽ നടപ്പിലാക്കിയപ്പോഴേക്കും നഗോർണോ, കരാബാഖ് പ്രദേശങ്ങൾ അസർബൈജാനിൽ നിന്നും അർമേനിയ പിടിച്ചെടുത്തിരുന്നു.

വെടിനിർത്തലിന് ശേഷം നഗോർണോ, കരാബാഖ് പ്രദേശങ്ങൾ അസർബൈജാനു കൈമാറിയെങ്കിലും അവിടം അർമേനിയൻ പിന്തുണയുള്ള വിഘടനവാദികളുടെ കൈപ്പടിയിലാകുകയും അവരതിനെ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയുമായിരുന്നു.

റഷ്യ ഇടപെട്ട് നഗോർണോ, കരാബാഖ് മേഖലയിൽ ഒരു ലൈൻ ഓഫ് കോൺട്രാക്ട് ഉണ്ടാക്കുകയും അതുവഴി അർമേനിയ -അസർ ബൈജാൻ സേനകളെ പരസ്പ്പരം അകറ്റിനിർത്തുകയും ചെയ്തിരുന്നു.എന്നാൽ സംഘ ർഷം അടിക്കടി വർദ്ധിക്കുകയും ഇപ്പോഴത് ഇരു രാജ്യങ്ങളും തമ്മിലുള്ള രൂക്ഷമായ യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തിരിക്കുന്നു.

publive-image

ഇപ്പോഴത്തെ യുദ്ധത്തിൽ നാറ്റോ സഖ്യകക്ഷിയായ തുർക്കി അസർബൈജാനു പിന്തുണമായി രംഗത്തെ ത്തുകയും യുദ്ധവിരാമത്തിനുള്ള റഷ്യയുടെ അഭ്യർത്ഥന നിരാകരിക്കുയും ചെയ്തതോടെ രംഗം കൂടുതൽ വഷളായിരിക്കുകയാണ്.

തുർക്കിക്ക് മുന്നറിയിപ്പുമായി അർമേനിയൻ പക്ഷത്തുള്ള ഫ്രാൻസ് മുന്നോട്ടു വന്നതും കൂടുതൽ ഗൗരവതരമാണ്‌. യുദ്ധം അവസാനിപ്പിക്കാനുള്ള റഷ്യയുടെയും അമേരിക്കയുടെയും ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടുമില്ല.

സൈനികശക്തിയിൽ മുൻതൂക്കമുള്ള അർമേനിയക്കെതിരേ തുർക്കിയുടെ ഇടപെടലിൽ ആയിരക്കണക്കിന് സിറിയൻ യുവാക്കളെ നിർബന്ധിച്ചു യുദ്ധമേഖലയിൽ ഇറക്കുന്നതായും ആരോപണമുണ്ട്.

നഗോർണോ, കരാബാഖ് ഒരു സ്വതന്ത്രഭരണ മേഖലയാക്കണമെന്നു വാദിക്കുന്ന വിഘടനവാദികളുമായും അതിനെ ഒരു പരിധിവരെ പിന്തുണയ്ക്കുന്ന അർമേനിയൻ സർക്കാരുമായും അത്തരത്തിൽ ഒരു ഒത്തു തീർപ്പിന് അസർബൈജാൻ ഇനിയും തയ്യറായിട്ടില്ല. ആ പ്രദേശം തങ്ങളുടേതാണെന്ന നിലപാടിലാണ് അവർ.

voices
Advertisment