Advertisment

സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം ആ നഷ്ടപ്രണയമായിരുന്നോ ? സല്‍മാന്റെ പേരിനൊപ്പം ആരും കേള്‍ക്കാത്ത ഒരു നടിയുണ്ട് ബോളിവുഡില്‍

author-image
ഫിലിം ഡസ്ക്
New Update

Image result for സല്‍മാന്‍ ഖാന്‍

Advertisment

ബോളിവുഡിലെ കിംഗ് ഖാന്മാരില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. താരങ്ങളുടെ പേരില്‍ പല ഗോസിപ്പുകളും പ്രചരിക്കാറുണ്ടെങ്കിലും സല്‍മാന്‍ ഖാന് പോലീസ് കേസും ജയില്‍ ജീവിതവുമെല്ലാം ലഭിച്ചിരുന്നു. ഇത് മാത്രമല്ല ഐശ്വര്യ റായി മുതല്‍ ബോളിവുഡിലെ നിരവധി താരസുന്ദരികളുടെ കാമുകനായിരുന്നു എന്ന പേരും സല്‍മാനുണ്ട്.

Image result for സല്‍മാന്‍ ഖാന്‍

നിരവധി താരസുന്ദരിമാരുടെ പേരുമായി ബന്ധിപ്പിച്ച് പലപ്പോഴും കേട്ടിട്ടുള്ള പേരാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റേത്. എന്നാല്‍ സല്‍മാന്റെ പേരിനൊന്നിച്ച് ആരും കേള്‍ക്കാത്ത ഒരു നടിയുണ്ട് ബോളിവുഡില്‍. ബോളിവുഡിന്റെ സ്വന്തം ജൂഹീ ചൗള. വ്യവസായിയായ ജയ് മെഹ്തയെ 1995 ലാണ് സല്‍മാന്റെ മനം കവര്‍ന്ന ജൂഹി വിവാഹം ചെയ്യുന്നത്.

Image result for സല്‍മാന്‍ ഖാന്‍ ജൂഹി

ഒരു ചാറ്റ് ഷോയിലാണ് സല്‍മാന്‍ ജൂഹിയോടുണ്ടായിരുന്ന താല്‍പ്പര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ആരാധന തോന്നുന്ന വ്യക്തിത്വമായിരുന്നു ജൂഹിയുടേത്. ജൂഹിയുടെ അച്ഛനോട് ജൂഹിയെ എനിക്ക് തരുമോയെന്ന് ചോദിച്ചെങ്കിലും ‘നോ’ എന്നായിരുന്നു മറുപടി. ജൂഹിയെ വിവാഹം ചെയ്യാന്‍ മാത്രം താന്‍ വളര്‍ന്നിരുന്നില്ലെന്ന് സല്‍മാന്‍ പറയുന്നു. പ്രധാന കഥാപാത്രങ്ങളായി ഇരുവരും ഒരു സിനിമയില്‍ പോലും ഒന്നിക്കാത്തതിന്റെ കാരണവും സല്‍മാന്‍ പറയുന്നു. ജൂഹി തന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല പോലും. ദീവാനാ മസ്താന എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്.

Related image

ബോളിവുഡിലെ പോലെ തന്നെ മലയാളത്തിലും പ്രിയങ്കരിയായിരുന്ന നടിയായിരുന്നു ജൂഹി ചൗള. ജൂഹിയെ സ്വന്തമാക്കണമെന്നായിരുന്നു ഒരു കാലത്ത് സല്‍മാന്‍ ഖാന്‍ ആഗ്രഹിച്ചിരുന്നത്. ഇക്കാര്യമാണ് മുന്‍പ് സല്‍മാന്‍ ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. പഴയ വീഡിയോ വീണ്ടും വൈറലായതോടെയാണ് വീണ്ടും സല്‍മാന്റെ നഷ്ടപ്രണയം വാര്‍ത്തയാവുന്നത്. ആരാധന തോന്നുന്ന വ്യക്തമായിരുന്നു ജൂഹിയുടേത്. 1995 ല്‍ ജൂഹി ജയ് മെഹ്ത എന്ന വ്യവസായിയെ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിന് ശേഷവും നടി സിനിമയില്‍ സജീവമായിരുന്നു.

Image result for സല്‍മാന്‍ ഖാന്‍ ജൂഹി

Advertisment