Advertisment

വയനാട്ടിൽ ഓടുന്ന ബസിനു മുകളിലേക്ക് മരം കടപുഴകി വീണു

New Update

publive-image

വയനാട്ടില്‍ ഓടുന്ന ബസിനു മുകളിലേക്കു മരം കടപുഴകി വീണു. യാത്രക്കാര്‍ക്കു പരുക്കില്ല. എട്ടുമണിയോടെ കോഴിക്കോട് ബത്തേരിമൈസൂര്‍ പാതയില്‍ ബത്തേരിക്കു സമീപം കൊളകപ്പാറയിലാണു സംഭവം. ബത്തേരിയില്‍നിന്നു കല്‍പറ്റയ്ക്കു പോകുകയായിരുന്ന ഗംഗോത്രി ബസിനു മുകളിലേക്കാണു മരം വീണത്.

മരത്തിന്റെ ശിഖരങ്ങള്‍ റോഡിന്റെ എതിര്‍വശത്തു കുത്തിനിന്നതിനാല്‍ മരം പൂര്‍ണമായും ബസിനു മേലേക്കു പതിച്ചില്ലെന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ബസിനു ചെറിയ കേടുപാടുകളുണ്ടായി. ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. അഗ്‌നിശമനസേനയെത്തി മരം മുറിച്ചുമാറ്റുകയാണ്. വൈകിട്ട് അഞ്ചരയോടെ പെയ്ത കനത്ത മഴയിലും വീശിയടിച്ച കൊടുങ്കാറ്റിലും വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വലിയ നാശനഷ്ടമുണ്ടായി. പലയിടത്തും മരം കടപുഴകിവീണു ഗതാഗത തടസ്സമുണ്ടായി.

Advertisment