Advertisment

പോലീസ് ഇറങ്ങിയത് വയനാട്ടിലെ ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടാന്‍; തെളിഞ്ഞത് 27 മോഷണക്കേസുകള്‍!

New Update

മക്കിയാട്: വയനാട് മക്കിയാടില്‍ നടന്ന ഇരട്ടക്കൊലപാതകം അന്വേഷിച്ച പോലീസ് രണ്ട് മാസത്തിനിടെ തെളിയിച്ചത് വയനാട് ജില്ലയിലെ 27 മോഷണക്കേസുകള്‍. കൊലക്കേസിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിലാണ് മോഷണങ്ങള്‍ തെളിയിക്കപ്പെട്ടത്.

Advertisment

publive-image

കഴിഞ്ഞ ജൂലായ് 6ന് മക്കിയാട് പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍- ഫാത്തിമ ദമ്പതികളെ കിടപ്പറയില്‍ കൊലപ്പെടുത്തിയയാള്‍ക്കായുള്ള അന്വേഷണത്തിലാണ് ഇത്രയധികം കേസുകള്‍ക്കു തുമ്പുണ്ടായത്. വിവിധ കേസുകളിലായി 16 കള്ളന്മാരെ പിടികൂടുകയും ചെയ്തു. ഇരട്ടക്കൊല അന്വേഷണത്തിനായി മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം രണ്ടു മാസത്തിനിടെ 700 കള്ളന്മാരെയാണ് ചോദ്യം ചെയ്തത്.

മോഷണത്തിനിടെയായിരുന്നു കൊലപാതകം എന്നു സാഹചര്യത്തെളിവുകളുണ്ടായതാണ് അന്വേഷണം കള്ളന്മാരെ കേന്ദ്രീകരിച്ചാകാന്‍ കാരണം. വയനാട്, കോഴിക്കോട് ജില്ലകളില്‍ മോഷണം, ഭവനഭേദനം, സംഘം ചേര്‍ന്നുള്ള കവര്‍ച്ച തുടങ്ങിയ കേസുകളില്‍ നേരത്തേ അറസ്റ്റിലായവരെ ചുറ്റിപ്പറ്റി പോലീസ് നീങ്ങി. ഇവരെയെല്ലാം കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്തതോടെയാണ് 27 മോഷണക്കേസുകള്‍ക്കു തുമ്പുണ്ടായത്.

Advertisment