Advertisment

ഡോക്ടർ അഭിജിത്തിന്‍റെ എസ് ടി സർട്ടിഫിക്കറ്റ് വിഷയം;നിർദിഷ്ട ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് വയനാട് ജില്ലാ കളക്ടര്‍

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

വയനാട് : ഡോക്ടർ അഭിജിത്തിന്റെ എസ് ടി സർട്ടിഫിക്കറ്റ് വിഷയവുമായി ബന്ധപ്പെട്ട് തഹസിൽദാർ, ജില്ലാ കളക്ടർ, പട്ടികജാതി പട്ടികവർഗ ക്ഷേമ മന്ത്രി ബാലൻ എന്നിവരുമായി സംസാരിച്ചു. തഹസിൽദാർ രേഖ പരമായ കാരണങ്ങൾ കൊണ്ടാണ് സർട്ടിഫിക്കറ്റ് പ്രശ്നങ്ങൾ നേരിടുന്ന എന്ന് നിയമപരമായ പോയിന്റ് കറക്റ്റ് ആയാൽ സർട്ടിഫിക്കറ്റു നൽകാമെന്ന് പറഞ്ഞു.

Advertisment

വയനാട് ജില്ലാ കളക്ടർ ഈ വിഷയത്തിൽ വളരെ നിഷേധാത്മകമായിട്ടാണ് സംസാരിച്ചത്. അവസാനം സർട്ടിഫിക്കറ്റ് നിർദിഷ്ട ദിവസത്തിനുള്ളിൽ നൽകാമെന്ന് അറിയിച്ചു. മന്ത്രി ബാലൻ അഭിജിത്തുമായ് സംസാരിച്ച വേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് അറിയിച്ചു.

അഭിജിത്തുമായ് സംസാരിച്ചു ഈ വിഷയത്തിൽ എഎച്ച് എഫിന്‍റെ ധാർമികവും നിയമപരവുമായ ആയിട്ടുള്ള പൂർണ്ണ പിന്തുണ ഉറപ്പു നൽകി. അഭിജിത്തിന് നിർദിഷ്ട സമയത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ എസ് സി എസ് ടി അരിസ്റ്റോക്രസി ആക്ട് പ്രകാരമുള്ള ശക്തമായ നിയമനടപടികൾ ആസാദ് ഹിന്ദ് ഫൗജ് സ്വീകരിക്കും.

ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഈ കേസുകൾ കൈകാര്യം ചെയ്യുന്ന വക്കീലന്മാരും ആയി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്.

wayanadu certifate issue
Advertisment