Advertisment

കുവൈറ്റില്‍ കാലാവസ്ഥാ വ്യതിയാനം ; മഴയ്ക്ക് സാധ്യത

New Update

കുവൈറ്റ് : കുവൈറ്റില്‍ കാലാവസ്ഥാ വ്യതിയാനം . നിലവില്‍ സുഡാന്‍ കാലാവസ്ഥയാണ് കുവൈറ്രില്‍ അനുഭവപ്പെടുന്നത് . താരതമ്യേന ഈര്‍പ്പമുള്ള കാലാവസ്ഥ അനുഭവപ്പെടും. വരും ദിവസങ്ങളില്‍ അന്തരീക്ഷം മേഘാവൃതമാവുകയും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല് ഖരാവി അറിയിച്ചു .

publive-image

വ്യാഴാഴ്ച്ച പകല്‍സമയത്ത് അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. മണിക്കൂറില്‍ 12 മുതല്‍ 45 കി.മി വേഗതിയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അന്തരീക്ഷത്തില്‍ പൊടിപടലം നിറയാനും ചാറ്റല്‍മഴയ്ക്കും സാധ്യതയുണ്ട്. കൂടിയ താപനില 25നും 27 ഡിഗ്രിയ്ക്കും ഇടയിലായിരിക്കും.

kuwait kuwait latest
Advertisment