Advertisment

സ്‌കൂളിലെ ഉച്ചക്കഞ്ഞിയില്‍ പുഴു; പുഴുക്കളല്ല, ഇതു വെറും ജീരകമെന്ന് അധ്യാപിക ;മറുപടി കേട്ട്‌ അമ്പരന്ന് രക്ഷിതാക്കള്‍

New Update

മൂര്‍ഷിദാബാദ്: സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ സംഭവത്തില്‍ അധ്യാപികയുടെ നിരുത്തരവാദപരമായ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് രക്ഷിതാക്കള്‍. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദിലെ ഹാസിംപുര്‍ പൈമ്രറി സ്‌കൂളിലാണു സംഭവം. സ്‌കൂളില്‍ കുട്ടികള്‍ക്കു വിളമ്പിയ ഉച്ചഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതോടെയാണ് കുട്ടികള്‍ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ പ്രതിഷേധക്കാരോട് അധ്യാപിക പറഞ്ഞത്പുഴുക്കളല്ല, ഇതു വെറും ജീരകമെന്നായിരുന്നു.

Advertisment

publive-image

ഇതോടെ, കിച്ചടിയില്‍ പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയുമായി രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ സമീപിച്ചു. വിശദീകരണമാവശ്യപ്പെട്ട മാതാപിതാക്കളോട് കിച്ചടിയില്‍ കണ്ടെത്തിയത് ജീരകമാണെന്നായിരുന്നു മറുപടിയെന്ന് നാലാം ക്ലാസ് വിദ്യാര്‍ഥിയായ രോഹിത് സിന്‍ഹ പറയുന്നു.

വിഷയത്തില്‍ ഉടനടി പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് രക്ഷിതാക്കള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. കുട്ടികള്‍ക്കു നല്‍കുന്ന ഭക്ഷണം വളരെ മോശമാണെന്നും അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ ശ്രദ്ധയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

Advertisment