Advertisment

ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ സേവനങ്ങള്‍ ഇനി മുതല്‍ വാട്‌സ്ആപ്പ് വഴി ! വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി വാട്‌സാപ്പ്. രാജ്യത്തെ ബാങ്കുകളുമായി വാട്‌സ്ആപ്പ് കൈകോര്‍ക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: രാജ്യത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി വാട്‌സാപ്പ്. ഗ്രാമപ്രദേശങ്ങളിലേക്ക് ബാങ്കിങ് സേവനങ്ങള്‍ എത്തിക്കുന്നതിനായി ഇന്ത്യന്‍ ബാങ്കുകളുമായി വാട്‌സാപ്പ് കൈകോര്‍ത്തു.

Advertisment

നിരവധി ബാങ്കുകളുമായാണ് വാട്‌സാപ്പ് പങ്കാളിത്തത്തില്‍ ഏര്‍പെട്ടത്. പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സും പെന്‍ഷനും ഉള്‍പെടെയുള്ള സാമ്പത്തിക സേവനങ്ങള്‍ നല്‍കാനും വാട്‌സാപ്പിന് പദ്ധതിയുണ്ട്.

publive-image

ഇന്‍ഷുറന്‍സ് , മൈക്രോ ക്രെഡിറ്റ്, പെന്‍ഷന്‍ തുടങ്ങിയ സേവനങ്ങള്‍ ജനങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിക്കുന്നതിനു വേണ്ടിയാണ് ബാങ്കുകള്‍ , ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് വാട്‌സ്ആപ്പ് ഇന്ത്യ ഹെഡ് അഭിജിത് ബോസ് പറഞ്ഞു.

ബാങ്കിങ് സേവനങ്ങള്‍ ലളിതമാക്കുന്നതിനും വിപുലീകരിക്കുന്നതിനും സഹായിക്കുന്നതിനായി ഈ വര്‍ഷം കൂടുതല്‍ ബാങ്കുകളുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ബോസ് പറഞ്ഞു. ഗ്രാമീണ മേഖലകളിലായിരിക്കും കൂടുതല്‍ ബാങ്കുകള്‍ തുറക്കുക.

ഓട്ടോമാറ്റഡ് ടെക്‌സ്റ്റുകള്‍ വഴി ബാങ്കുകളുമായി ആശയവിനിമയം നടത്താന്‍ ഇതുവഴി ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇതിനായി ഉപയോക്താക്കളുടെ വാട്‌സപ്പ് നമ്പറുകള്‍ ബാങ്കുകളുമായി രജിസ്റ്റര്‍ ചെയ്യണം. അതോടെ ബാലന്‍സ് അടക്കമുള്ള വിവരങ്ങള്‍ വാട്‌സപ്പ് വഴി പരിശോധിക്കാന്‍ കഴിയും.

പുതിയ ഡിജിറ്റൽ സേവനങ്ങൾ, പ്രത്യേകിച്ച് ധനകാര്യ സേവനങ്ങൾ സ്വീകരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ വാട്‌സ്ആപ്പിന്റെ പ്രധാന തത്വങ്ങളായ ലാളിത്യം, വിശ്വാസ്യത, സ്വകാര്യത. സുരക്ഷ എന്നിവ നിര്‍ണായകമാണെന്നും ബോസ് വ്യക്തമാക്കി.

400 മില്യന്‍ ഉപയോക്താക്കളുള്ള ഇന്ത്യ വാട്‌സ്ആപ്പിന്റെ പ്രധാനപ്പെട്ട വിപണികളിലൊന്നാണ്.

whatsaap
Advertisment