Advertisment

വ്യാജ വാര്‍ത്തകള്‍ ആള്‍ക്കൂട്ട അക്രമങ്ങളിലേക്ക് നയിക്കുന്നു: ഇന്ത്യയില്‍ പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ച് വാട്‌സാപ്പ്

author-image
ടെക് ഡസ്ക്
New Update

Image result for whatsapp

Advertisment

വ്യാജ വാര്‍ത്തകള്‍ രാജ്യത്ത് ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുവേണ്ടി പരാതി പരിഹാര ഉദ്യോഗസ്ഥയെ നിയമിച്ച് വാട്സാപ്പ്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ പേരില്‍ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ആവശ്യം പരിഗണിച്ചാണ് വാട്സാപ്പ് ഇത്തരത്തിലൊരു നിയമനം നടത്തിയിരിക്കുന്നത്.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ കോമള്‍ ലാഹിരിയാണ് ഇന്ത്യയിലെ  പരാതി പരിഹാര ഉദ്യോഗസ്ഥയെന്ന് വാട്സാപ്പിന്‍റെ  വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഓഗസ്റ്റ് അവസാനത്തോടെയാണ് വാട്സാപ്പ് നിയമനം നടത്തിയിരിക്കുന്നതെന്നറിയുന്നു.

നിയമനത്തെ കുറിച്ച് എന്തെങ്കിലും പറയാന്‍ വാട്സാപ്പ് ഔദ്യോഗിക വക്താവ് തയ്യാറായിട്ടില്ല. എന്നാല്‍ കമ്പനി വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. വാട്സാപ്പിന്‍റെ സര്‍വീസ് നിബന്ധനകളും അക്കൗണ്ട് വിവരങ്ങളും സംബന്ധിച്ച പരാതികള്‍ക്കോ അന്വേഷണങ്ങള്‍ക്കോ ഉപയോക്താക്കള്‍ക്ക് പരാതി പരിഹാര ഉദ്യോഗസ്ഥയെ ബന്ധപ്പെടാമെന്ന് കമ്പനി വ്യക്തമാക്കുന്നു. വാട്സാപ്പിന് ഇന്ത്യയില്‍  20 കോടിയിലേറെ ഉപയോക്താക്കളാണുള്ളത്

Advertisment