Advertisment

​മ​ലേ​റി​യ​യ്ക്കെ​തി​രാ​യ ആ​ഗോ​ള പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ ശ്ര​ദ്ധേ​യ​നേ​ട്ടം കൈ​വ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

New Update

publive-image

ജ​നീ​വ: മ​ലേ​റി​യ​യ്ക്കെ​തി​രാ​യ ആ​ഗോ​ള പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ ശ്ര​ദ്ധേ​യ​നേ​ട്ടം കൈ​വ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.

2000ല്‍ ​ഇ​ന്ത്യ​യി​ല്‍ ര​ണ്ടു കോ​ടി മ​ലേ​റി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 2019 ആ​യ​പ്പോ​ള്‍ കേ​സു​ക​ളു​ടെ എ​ണ്ണം 56 ല​ക്ഷ​മാ​ക്കി കു​റ​യ്ക്കാ​ന്‍ ഇ​ന്ത്യ​ക്കു ക​ഴി​ഞ്ഞു​വെ​ന്ന് വേ​ള്‍​ഡ് മ​ലേ​റി​യ റി​പ്പോ​ര്‍​ട്ട് 2020ല്‍ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​ര​ണ​നി​ര​ക്കും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. 2000ല്‍ 29,500 ​ആ​യി​രു​ന്ന​ത് 2019ല്‍ 7,700 ​ആ​യി.

ക​ഴി​ഞ്ഞ ​വ​ര്‍​ഷം ആ​ഗോ​ള​ത​ല​ത്തി​ല്‍ 22.9 കോ​ടി പേ​ര്‍​ക്ക് മ​ലേ​റി​യ പി​ടി​പെ​ട്ടു. 4,09,000 പേ​ര്‍ മ​രി​ച്ചു. തൊ​ട്ടു മു​ന്‍ വ​ര്‍​ഷം 4,11,000 പേ​രാ​ണു മ​രി​ച്ച​ത്. ഇ​ന്ത്യ ഉ​ള്‍​പ്പെ​ടു​ന്ന തെ​ക്കു​കി​ഴ​ക്ക​നേ​ഷ്യാ മേ​ഖ​ല മ​ലേ​റി​യ​യെ പി​ടി​ച്ചു​കെ​ട്ടു​ന്ന​തി​ല്‍ വ​ലി​യ നേ​ട്ടം കൈ​വ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

Dailyhunt

Advertisment