Advertisment

രാമസേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കാന്‍ താമസമെന്ത്; തനിക്ക് ക്രെഡിറ്റ് ലഭിക്കുമെന്ന് ആരെങ്കിലും ആശങ്കപ്പെടുന്നതിനാലാണോ ? പ്രധാനമന്ത്രിയോട് സുബ്രഹ്മണ്യന്‍ സ്വാമി

New Update

publive-image

ന്യൂഡല്‍ഹി: രാമസേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കുന്നത് താമസിക്കുന്നതെന്തിനെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. തനിക്ക് അതിന്റെ ക്രെഡിറ്റ് ലഭിക്കുമെന്ന് ആരെങ്കിലും ആശങ്കപ്പെടുന്നതിനാലാണോ പ്രധാനമന്ത്രി ഫയലില്‍ ഒപ്പു വെയ്ക്കാത്തതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിലൂടെ ചോദിച്ചു.

'എന്തുകൊണ്ടാണ് രാമസേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കുന്ന ഫയലില്‍ പ്രധാനമന്ത്രി ഒപ്പുവെയ്ക്കാത്തത് ? എനിക്ക് അതിന്റെ ക്രെഡിറ്റ് ലഭിക്കുമെന്ന് ആരെങ്കിലും ആശങ്കപ്പെടുന്നുണ്ടോ ? അതോ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റേത് പോലുള്ള കുടിലത പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടോ ? എനിക്ക് ക്രെഡിറ്റ് വേണ്ട. എല്ലാം രാമന്‍ ചെയ്യുന്നുണ്ട്'-സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

Advertisment