Advertisment

'അന്താരാഷ്ട്ര വിധവാ ദിനാചരണം സംഘടിപ്പിച്ചു

New Update

തൊടുപുഴ : വനിതാ ശിശു വികസന വകുപ്പ് ജില്ലാ വിമൺ പ്രൊട്ടക്ഷൻ ഓഫിസിന്റെയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വിധവാ ദിനാചരണം സംഘടിപ്പിച്ചു. തൊടുപുഴ മിനി സിവിൽ സ്‌റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ദിനേശ് എം.പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫിസർ സോഫി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

തൊടുപുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.ഹരി, തൊടുപുഴ തഹൽസിദാർ വിനോദ് രാജ്, വനിതാ പ്രൊട്ടക്ഷൻ ഓഫിസർ ലിസി തോമസ്, വിധവാ വെൽഫെയർ സൊസൈറ്റി ചെയർമാൻ സി.കെ ശിവദാസ്, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ജോമറ്റ് ജോർജ്, രാജൻ മക്കുപാറ, എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വിധവകൾ നേരിടുന്ന പ്രശ്നങ്ങളും നിയമ സംരക്ഷണവും എന്ന വിഷയത്തിൽ അഡ്വ. ആൽബർട്ട് ജോസ് ക്ലാസ് നയിച്ചു. വിധവ സമൂഹം നേരിടുന്ന പ്രശ്നങ്ങളെ പറ്റി ചർച്ചയും ക്രോഡീകരണവും സംഘടിപ്പിച്ചു.

Advertisment