Advertisment

അസ്ട്ര സേനകയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിൻ പ്രതീക്ഷിച്ച ഫലം തരുന്നുതായി ഗവേഷകർ

New Update

അസ്ട്ര സേനകയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിൻ പ്രതീക്ഷിച്ച ഫലം തരുന്നുതായി ഗവേഷകർ. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടന്നുകൊണ്ടിരിക്കെയാണ് വാക്സിന്റെ പ്രവർത്തനം സംബന്ധിച്ച ഗവേഷണഫലം പുറത്തു വരുന്നത്.

Advertisment

publive-image

വാക്സിനുള്ളിൽ രൂപപ്പെടുത്തിയിരിക്കുന്ന ജനിതക നിർദേശങ്ങൾ പ്രതീക്ഷിച്ചതു പോലെ പ്രവർത്തിക്കുന്നുണ്ടെന്നാണ് ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

വാക്സിൻ മനുഷ്യകോശങ്ങളിൽ കടക്കുമ്പോൾ വാക്സിനുള്ളിലെ ജനിതക നിർദേശങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു. ഇതൊരു സുപ്രധാനമായ കണ്ടെത്തലാണ്.

രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇതൊരു ശുഭവാർത്തയാണെന്നും ബ്രിസ്റ്റോൾ സ്കൂൾ ഓഫ് സെല്ലുലാർ ആന്റ് മോളിക്യൂലാർ മെഡിസിനിലെ വൈറോളജി റീഡറായ ഡോ. ഡേവിഡ് മാത്യൂസ് പറഞ്ഞു.

covid vaccine
Advertisment