Advertisment

ലൗ ജിഹാദിന് ശ്രമിക്കുന്നവരെ നശിപ്പിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ

New Update

publive-image

ഭോപ്പാൽ: ലൗ ജിഹാദിന് ശ്രമിക്കുന്നവരെ നശിപ്പിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. സർക്കാരിന് ഒരു മതങ്ങളോടും വിവേചനമില്ല. എന്നാൽ ആരെങ്കിലും നമ്മുടെ പെൺമക്കളോട് അപ്രിയമായ എന്തെങ്കിലും ചെയ്താൽ അവരെ തകർക്കുമെന്നും ശിവരാജ് സിങ് ചൗഹാൻ മുന്നറിയിപ്പ് നൽകി.

'സർക്കാർ എല്ലാവർക്കുമുള്ളതാണ്, എല്ല മതങ്ങൾക്കും ജാതികൾക്കും. ഇവിടെ ഒരു വിവേചനവുമില്ല. എന്നാൽ ആരെങ്കിലും നമ്മുടെ പെൺമക്കളോട് അപ്രിയമായ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ ഞാൻ അവരെ തകർക്കും. ആരെങ്കിലും മതപരിവർത്തനത്തിന് ഗൂഢാലോചന നടത്തുകയോ അല്ലെങ്കിൽ ലൗ ജിഹാദ് പോലുള്ള എന്തിനെങ്കിലും ശ്രമിക്കുകയോ ചെയ്താൽ അവർ നശിപ്പിക്കപ്പെടും - ചൗഹാൻ പറഞ്ഞു.

Advertisment