Advertisment

അടുത്ത വര്‍ഷത്തേക്കായി 80,000 കോടി രൂപ കേന്ദ്രം മാറ്റിവയ്ക്കുമോ ? കൊവിഡ് വാക്‌സിന്‍ വാങ്ങുന്നതിനും വിതരണത്തിനും ആരോഗ്യമന്ത്രാലയത്തിന് ഇത്രയും തുക വേണ്ടി വരും, നാം വേഗം പരിഹരിക്കേണ്ട പ്രധാന വെല്ലുവിളിയും ഇതാണ്'; സെറം മേധാവി ചോദിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ഉത്പാദനത്തിലും വിതരണത്തിലും ഇന്ത്യ നേരിടാന്‍ പോകുന്നതും പരിഹരിക്കേണ്ടതുമായ വെല്ലുവിളികളെക്കുറിച്ച് വിശദീകരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദര്‍ പൂനാവല.

വാക്‌സിന്‍ വിതരണത്തിനായി അടുത്ത വര്‍ഷത്തേക്ക് 80000 കോടി രൂപ കേന്ദ്രം മാറ്റിവയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ വിതരണത്തിന് കൃത്യമായ രൂപരേഖ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'അടുത്ത വര്‍ഷത്തേക്കായി കേന്ദ്രം 80000 കോടി രൂപ മാറ്റിവയ്ക്കുമോ ? വാക്‌സിന്‍ വാങ്ങുന്നതിനും വിതരണത്തിനും ആരോഗ്യമന്ത്രാലയത്തിന് അത്രയും തുക വേണ്ടി വരും. നാം വേഗം പരിഹരിക്കേണ്ട വെല്ലുവിളി ഇതാണ്'-പൂനാവല ട്വീറ്റ് ചെയ്തു.

ഓക്‌സഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡിന്റെ അവസാനഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Advertisment