‘തഴുകുന്ന പൂന്തെന്നലോ, പുണരുന്ന പൊന്‍തിരയോ…’; ഇടുക്കിയുടെ സൗന്ദര്യം ആവാഹിച്ച് ഗാനവുമായി വില്‍ സ്വരാജ്‌

ന്യൂസ് ബ്യൂറോ, ഇടുക്കി
Thursday, July 30, 2020

ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനവുമായി ഗായകന്‍ വില്‍ സ്വരാജ്. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളായ അയ്യപ്പന്‍കോവില്‍, അഞ്ചുരുളി തുടങ്ങിയ പ്രദേശങ്ങളില്‍ ഒരുക്കിയ ആല്‍ബം യൂട്യൂബില്‍ ശ്രദ്ധേയമാവുകയാണ്. ‘അനുരാഗപല്ലവി’ എന്നാണ് ആല്‍ബത്തിന്റെ പേര്.

മോന്‍സി കോശിയാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ദീപാസോമന്‍ ദേവീകൃപയാണ് വരികളൊരുക്കിയിരിക്കുന്നത്. പവിത്രന്‍ ആമച്ചലാണ് സംഗീതം നിര്‍വഹിച്ചത്. ഹെലന്‍മിലന്‍ പ്രൊഡക്ഷന്‍സ് ആണ് ആല്‍ബം അവതരിപ്പിച്ചിരിക്കുന്നത്. ബിജു ആന്റണി (കുവൈറ്റ്) ആണ് ക്യാമറ.

×